കേരളം

kerala

ETV Bharat / sitara

രോഹിത്തിന്‍റെ പുതിയ ചിത്രത്തിലും നായകൻ ടൊവിനോ - Kala film

രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം 'കള'യാണ് ടൊവിനോയെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം

entertainment  ടൊവിനോ  ടൊവിനോ തോമസിന്‍റെ പുതിയ ചിത്രം  രോഹിത് വി.എസ്  കള  രോഹിത്  അഡ്‌വെഞ്ചർ കമ്പനി  അഖിൽ ജോർജ്  Rohit VS  Tovino Thomas  Kala film  iblis director
രോഹിത്തിന്‍റെ പുതിയ ചിത്രത്തിലും നായകൻ ടൊവിനോ

By

Published : Jul 11, 2020, 1:45 PM IST

ടൊവിനോ തോമസിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം 'കള'യാണ് തന്‍റെ അടുത്ത ചിത്രമെന്ന് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അഡ്‌വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്, ബാലൻ വക്കീൽ, ഫോറൻസിക് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്. ടൊവിനോക്കൊപ്പം ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഡ്‌വെഞ്ചർ കമ്പനിയുടെയും ജുവിസ് പ്രൊഡക്ഷന്‍റെയും ബാനറിൽ ടൊവിനൊയും കളയുടെ നിർമാണത്തിൽ പങ്കുചേരുന്നുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

ടൊവിനോയുടെ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റി വച്ചിരുന്നു. പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിന്നൽ മുരളിയുടെ നിർമാണവും ലോക്ക് ഡൗണിന് മുമ്പ് പുരോഗമിക്കുന്നുണ്ടായിരുന്നു.

ABOUT THE AUTHOR

...view details