കേരളം

kerala

ETV Bharat / sitara

'റോക്കട്രി : ദി നമ്പി ഇഫക്‌ട്'; ചിത്രം ഏപ്രിലിൽ റിലീസിനെത്തും - rocketry madhavan film news

തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' റിലീസ് ചെയ്യും

ഐഎസ്ആർഒ ശാസ്‌ത്രജ്ഞൻ നമ്പി നാരായണൻ വാർത്ത  ഐഎസ്ആർഒ നമ്പി നാരായണൻ ചാരവൃത്തി വാർത്ത  റോക്കട്രി ദി നമ്പി ഇഫക്‌ട് വാർത്ത  റോക്കട്രി ദി നമ്പി ഇഫക്‌ട് മാധവൻ വാർത്ത  നമ്പി നാരായണൻ മാധവൻ വാർത്ത  the nambi effect release date revealed news  rocketry the nambi effect news latest  rocketry madhavan film news  nambi narayanan madhavan film news
റോക്കട്രി: ദി നമ്പി ഇഫക്‌ട്'

By

Published : Sep 27, 2021, 4:23 PM IST

ഐഎസ്ആർഒ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' അടുത്ത വർഷം റിലീസിനെത്തും. നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 2022 ഏപ്രിൽ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ആറ് ഭാഷകളിൽ ആഗോളതലത്തിൽ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. തിയേറ്റർ റിലീസായിരിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

Also Read: റോക്കട്രി ദി നമ്പി ഇഫക്ട്; നമ്പി നാരായണൻ ബയോപിക്കിന്‍റെ ട്രെയിലറെത്തി

27 വയസ് മുതല്‍ 70 വയസ് വരെയുള്ള നമ്പി നാരായണന്‍റെ വിവിധ കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നത് നടൻ മാധവനാണ്. അദ്ദേഹം തന്നെയാണ് റോക്കട്രി: ദി നമ്പി ഇഫക്‌ടിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സിമ്രൻ, രവി രാഘവേന്ദ്ര, രജിത് കപൂർ, ജഗൻ എന്നിവരും അഭിനയനിരയിൽ ഉൾപ്പെടുന്നു. തമിഴ് പതിപ്പിൽ സൂര്യയും ഹിന്ദിയിൽ ഷാരൂഖ് ഖാനും കാമിയോ റോളിലെത്തുന്നുണ്ട്.

ജയസൂര്യയുടെ വെള്ളം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പ്രജേഷ് സെന്‍ ബയോപിക്കിന്‍റെ കോ-ഡയറക്‌ടറാണ്. മാധവന്‍റെ ട്രൈ കളര്‍ ഫിലിംസും ഡോക്‌ടർ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്‌സും ചേർന്നാണ് റോക്കട്രി: ദി നമ്പി ഇഫക്‌ട് നിര്‍മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details