അയൺ മാൻ ഫെയിം റോബർട്ട് ഡൗണി ജൂനിയറിന്‍റെ പിതാവും സംവിധാകനുമായ റോബർട്ട് ഡൗണി സീനിയർ അന്തരിച്ചു. 85 വയസായിരുന്നു. ചൊവ്വാഴ്‌ച രാത്രി ന്യൂയോർക്കിലായിരുന്നു മരണം. ദീർഘനാളായി പാർക്കിൻസൺ രോഗബാധിതനായിരുന്നു.
സംവിധായകന്‍റെ മരണവാർത്ത ഹോളിവുഡ് നടനും ഗായകനുമായ റോബർട്ട് ഡൗണി ജൂനിയർ ബുധനാഴ്‌ച സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പുട്‌നി സ്വോപ്, ഗ്രീസേഴ്‌സ് പാലസ്, ദി ഫാമിലി മാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് റോബർട്ട് ഡൗണി സീനിയർ. റോബർട്ട് ഡൗണി ജൂനിയറിനെ കൂടാതെ ആലിസൺ ഡൗണി എന്നൊരു മകൾ കൂടിയുണ്ട്. റോഗേഴ്‌സ് ഡൗണിയാണ് ഭാര്യ.
Also Read: എതിരിയും ഇൻമയും പായസവും ചേർന്ന 'നവരസ'; ഒമ്പത് രസങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ബാൾസ് ബ്ലഫ്, നോ മോർ എക്‌സ്ക്യൂസസ്, പൗണ്ട്, ബൂഗി നൈറ്റ്‌സ് എന്നിവയാണ് സംവിധായകന്‍റെ മറ്റ് പ്രധാന ചിത്രങ്ങൾ.