ലോസ് ഏഞ്ചൽസ്: ഓസ്‌കാർ നോമിനേഷനില്‍ തെരഞ്ഞെടുക്കപ്പെടാത്തതിൽ നിരാശയില്ലെന്ന് ഹോളിവുഡ് നടൻ റോബർട്ട് ഡി നിരോ. താൻ നിർമിച്ച ചിത്രം ഐറിഷ്‌മാന്‍റെ സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയും ഒപ്പം അഭിനയിച്ച സഹതാരങ്ങളും ഓസ്‌കാർ പട്ടികയിൽ ഇടംപിടിച്ചതിൽ അഭിമാനിക്കുന്നുണ്ടെന്നും തന്‍റെ പേര് നോമിനേഷനിൽ ഇല്ലാത്തത് കാര്യമാക്കുന്നില്ലെന്നും റോബർട്ട് ഡി നിരോ പറഞ്ഞു.ഈ വർഷത്തെ സ്ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അവാർഡിൽ ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു
ഓസ്‌കാറിലേക്ക് തെരഞ്ഞെടുക്കാത്തതിൽ നിരാശയില്ല: റോബർട്ട് ഡി നിരോ - സാഗ് അവാർഡ്
താൻ നിർമിച്ച ഐറിഷ്‌മാൻ ചിത്രത്തിന്‍റെ സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയും ഒപ്പം അഭിനയിച്ച താരങ്ങളും ഓസ്‌കാർ പട്ടികയിൽ ഇടംപിടിച്ചതിൽ അഭിമാനിക്കുന്നുണ്ടെന്നും തന്‍റെ പേര് നോമിനേഷനിൽ ഇല്ലാത്തത് കാര്യമാക്കുന്നില്ലെന്നും റോബർട്ട് ഡി നിരോ പറഞ്ഞു.
റോബർട്ട് ഡി നിരോ
"തന്‍റെ അഭിനയത്തിലൂടെ യുവതാരങ്ങൾ ഉൾപ്പടെയുള്ളവർക്കും പ്രേക്ഷകർക്കും ആരാധകർക്കും നല്ലൊരു ഉദാഹരണം നൽകാൻ സാധിച്ചു. ഈ ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം വലിയൊരു ബഹുമതിയായി കാണുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. റേജിങ് ബുൾ, ഗോഡ്‌ഫാദർ 2 എന്നീ ചിത്രങ്ങൾക്ക് മുമ്പ് താരത്തിന് ഓസ്‌കാർ ലഭിച്ചിട്ടുണ്ട്.