കേരളം

kerala

ETV Bharat / sitara

സായ് ധരം തേജിനെതിരെ അമിത വേഗതയ്‌ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും കേസ്

സായ് ധരം തേജ് മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താരത്തിനെതിരെ അമിത വേഗതയ്‌ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും സൈബരാബാദ് പൊലീസ് കേസെടുത്തു.

Madhapur DCP Venkateshwarlu news  sai tej telugu actor over speed negligence news  sai dharam tej accident over speed negligence news  സായ് ധരം തേജ് പുതിയ വാർത്ത  സായ് ധരം തേജ് തെലുങ്ക് നടൻ വാർത്ത  ബൈക്കപകടം സായ് ധരം തേജ് പുതിയ വാർത്ത  സായ് ധരം തേജ് കേസ് അമിത വേഗത വാർത്ത  അശ്രദ്ധ സായ് ധരം തേജ് അപകടം പുതിയ വാർത്ത  sai dharam tej bike accident news update  sai dharam tej health condition news  sai dharam tej telugu actor case rash driving news  സായ് ധരം തേജ് ആരോഗ്യസ്ഥിതി വാർത്ത
സായ് ധരം തേജ്

By

Published : Sep 12, 2021, 1:06 PM IST

അമിത വേഗതയ്‌ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും ടോളിവുഡ് യുവതാരം സായ് ധരം തേജിനെതിരെ കേസെടുത്തു. അപകടമുണ്ടായ മാധാപൂറിലെ ദുർഗംചെരുവ് കേബിൾ പാലത്തിലെ റോഡിൽ 30-40 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, സായ് 75 കിലോമീറ്റർ വേഗതയിലാണ് ബൈക്ക് ഓടിച്ചതെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കി.

മോട്ടോർ വെഹിക്കിൾസ് ആക്‌ടിലെ 184-ാം വകുപ്പ് പ്രകാരവും ഐപിസി 336, 279 സെക്ഷൻ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അമിതവേഗതക്ക് പുറമെ, സായ് ധരം തേജ് മറ്റ് വാഹനങ്ങളെ അശ്രദ്ധമായി ഓവർടേക്ക് ചെയ്‌തതായും സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.

എൽബി നഗറിലെ ബുരാ അനിൽ കുമാർ എന്ന ആളിൽ നിന്നുമാണ് യുവതാരം ഈ സ്‌പോർട്‌സ് ബൈക്ക് വാങ്ങിയത്. എന്നാൽ ഇതുവരെയും സായ് വാഹനം സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്‌തിട്ടില്ല. 2020 ഓഗസ്റ്റ് രണ്ടിന് അമിതവേഗതയ്‌ക്ക് ഇതേ മോട്ടോർബൈക്കിന്‍റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും 1,135 രൂപ പിഴ ചുമത്തുകയും ചെയ്‌തിട്ടുണ്ട്. ഈ ശനിയാഴ്‌ചയാണ് ഇതിന്‍റെ ചെല്ലാൻ അടച്ചിട്ടുള്ളത്.

More Read: തെലുങ്ക് യുവനടൻ സായ് ധരം തേജിന്‍റെ ആരോഗ്യനില തൃപ്‌തികരം

കാർ പൊലുള്ള മോട്ടോർ വാഹനങ്ങൾക്കുള്ള ഡ്രൈവിങ് ലൈസൻസാണ് സായ് ധരം തേജിന്‍റെ പക്കലുള്ളതെന്നും സ്‌പോർട്‌സ് ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസൻസ് താരത്തിനുണ്ടോ എന്നതും പരിശോധിക്കുമെന്നും സൈബരാബാദ് ഡിസിപി എം. വെങ്കട്ടേശ്വരലൂ പറഞ്ഞു.

അമിത വേഗതയിൽ സായ് ധരം തേജ് ബൈക്ക് ഓടിച്ചുവെന്ന വാർത്ത നിഷേധിച്ച് നിർമാതാവ്

എന്നാൽ, സായ് ധരം തേജ് അമിതവേഗതയിൽ അല്ലായിരുന്നെന്നും അപകടമുണ്ടായത് റോഡിന്‍റെ മോശമായ ഉപരിതലത്താലും അവിടെ മണ്ണുണ്ടായിരുന്നതിനാലാണെന്നും ചലച്ചിത്രനിർമാതാവ് മഹേഷ് എസ്. കോനേരു ട്വിറ്ററിൽ വിശദമാക്കി. സായ് ധരം തേജിന്‍റെ അപകടത്തെ പറ്റിയുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയെ മാനിക്കണമെന്നും മഹേഷ് എസ്. കോനേരു കൂട്ടിച്ചേർത്തു.

അതേ സമയം, സായ് ധരം തേജിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details