അരങ്ങിലും അണിയറയിലുമായി തുടര്‍ച്ചയായ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്ന മലയാളത്തിലെ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. അഭിനയത്തിലും നിര്‍മാണത്തിലും നൃത്തത്തിലുമെല്ലാം തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടി. ലോക്ക് ഡൗണും കൊവിഡും മൂലം സിനിമാമേഖല സ്തംഭനാവസ്ഥയിലായതിനാല്‍ താരങ്ങളെല്ലാം സോഷ്യല്‍മീഡിയകളിലാണ് സമയം ചെലവവിക്കുന്നത്. അത്തരത്തില്‍ ഇപ്പോള്‍ റിമ പഴയ ഒരു ഓര്‍മ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. മോഹിനിയാട്ട അരങ്ങേറ്റത്തിനായി വേദിക്ക് പിറകില്‍ വിശ്രമിക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. ചിത്രം നിമിഷങ്ങള്‍ക്കൊണ്ട് ആരാധകരും റിമയുടെ സിനിമാസുഹൃത്തുക്കളും കമന്‍റുകള്‍ കൊണ്ട് നിറച്ചു. രഞ്ജിനി ഹരിദാസ്, മുഹ്സിന്‍ പരാരി അടക്കമുള്ളവര്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഓര്‍മ ചിത്രവുമായി റിമ; കമന്‍റുകള്‍ കൊണ്ട് മൂടി സുഹൃത്തുക്കള്‍ - Rima Kallingal shared her old photo
മോഹിനിയാട്ട അരങ്ങേറ്റത്തിനായി വേദിക്ക് പിറകില്‍ വിശ്രമിക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. ചിത്രം നിമിഷങ്ങള്‍ക്കൊണ്ട് ആരാധകരും റിമയുടെ സിനിമാസുഹൃത്തുക്കളും കമന്‍റുകള്‍ കൊണ്ട് നിറച്ചു. രഞ്ജിനി ഹരിദാസ്, മുഹ്സിന്‍ പരാരി അടക്കമുള്ളവര്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
'മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടുമുമ്പ്... തൃശൂര്‍ റീജിയണല്‍ തിയേറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിങ് റൂമില്‍' എന്നാണ് ഫോട്ടോക്കൊപ്പം റിമ കുറിച്ചത്. ശ്യാമപ്രസാദിന്‍റെ ഋതുവിലൂടെയായിരുന്നു റിമയുടെ സിനിമാ ജീവിതം ആരംഭിച്ചത്. തന്‍റെ കരിയറിലെ പതിനൊന്നാം വര്‍ഷത്തിലാണ് റിമയിപ്പോള്‍. റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസായിരുന്നു. നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ വേഷത്തിലാണ് റിമ എത്തിയത്. ചിത്രത്തിന്‍റെ നിര്‍മാതാവും റിമയായിരുന്നു.