സ്ഫോടക വസ്‌തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. മലപ്പുറത്ത് നടന്നുവെന്ന് പറഞ്ഞ് അവിടുത്തെ ജനവിഭാഗങ്ങളെ ആക്രമിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ വിഷയത്തിൽ ഇസ്ലാമോഫോബിയയും വംശവെറിയുമുണ്ടെന്നും റിമ പറഞ്ഞു. ദക്ഷിണേന്ത്യക്കാരെ മദ്രാസികൾ എന്ന് കളിയാക്കുന്നവർ മണ്ണാര്‍ക്കാടാണ് ഈ സംഭവം നടന്നതെന്ന് മനസിലാക്കണമെന്നും താരം വ്യക്തമാക്കി.
ആന ചെരിഞ്ഞ സംഭവത്തിൽ വംശവെറിയും ഇസ്ലാമോഫോബിയയും ഉണ്ടെന്ന് റിമാ കല്ലിങ്കൽ - malappuram elephant
കറുത്തവരുടെ ജീവിതം പ്രധാനമാണ് എന്ന പോസ്റ്റ് ഇടുന്നതിന് മുമ്പ് നമ്മുടെ ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിക്കണമെന്നും റിമാ കല്ലിങ്കൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
റിമാ കല്ലിങ്കൽ
കറുത്തവരുടെ ജീവിതം പ്രധാനമാണ് എന്ന പോസ്റ്റ് ഇടുന്നതിന് മുമ്പ് നമ്മുടെ ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിക്കണമെന്നും റിമാ കല്ലിങ്കൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.