മീൻ പൊരിച്ചത് കിട്ടിയോ? കുടുംബശ്രീ ഹോട്ടലിനെ പ്രശംസിച്ച റിമയുടെ കുറിപ്പിനുള്ള മറുപടി - Rima Kallingal post on Kudumbasree hotel women
കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഹോട്ടലിലെ സ്‌ത്രീകളുടെ കൂട്ടായ്‌മയെ പ്രശംസിച്ച് റിമ കല്ലിങ്കൽ പങ്കുവെച്ച പോസ്റ്റിൽ മീൻ പൊരിച്ചത് കിട്ടിയോ എന്ന തരത്തിലുള്ള കമന്‍റുകളാണ് ഉയരുന്നത്.
കുടുംബശ്രീ ഹോട്ടലിനെ പ്രശംസിച്ച റിമയുടെ കുറിപ്പിനുള്ള മറുപടി
കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഒരു ഹോട്ടലിൽ എത്തി നല്ല നാടൻ ഭക്ഷണം കഴിച്ച നടി റിമ കല്ലിങ്കലിന്‍റെ പോസ്റ്റിലുയരുന്നത് ഫെമിനിച്ചിയെന്ന രീതിയിലുള്ള കമന്‍റുകൾ. "സ്വാദിഷ്‌ടമായ നല്ല നാടൻ ഭക്ഷണത്തിന് പ്രശസ്‌തമായ ആ കുടുംബശ്രീ ഹോട്ടൽ. സ്വയം പര്യാപ്‌തമായി കഠിനാധ്വാനം ചെയ്‌ത് പണിയെടുക്കുന്ന സ്‌ത്രീകൾക്ക് പിന്തുണ," എന്നാണ് റിമ ഫേസ്‌ബുക്കിൽ എ–വൺ കുടുംബശ്രീ ഹോട്ടലിനെക്കുറിച്ച് പറഞ്ഞത്.