കേരളം

kerala

ETV Bharat / sitara

അതെ, ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കൻമാരില്ല, പങ്കാളികൾ മാത്രം: റിമാ കല്ലിങ്കൽ - rima kallingal feminist husband

ഫെമിനിച്ചികൾക്ക് പൊതുവേ ഭർത്താവില്ലായിരിക്കും എന്നും ഇതിനെ തുടർന്ന് ആക്ഷേപങ്ങൾ വന്നിരുന്നു. ഇതിന് മറുപടിയായാണ് ഭർത്താവല്ല, പങ്കാളികളാണുള്ളതെന്ന് വിശദമാക്കി കൊണ്ട് നടി റിമാ കല്ലിങ്കൽ രംഗത്തെത്തിയത്.

ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കൻമാരില്ല  പങ്കാളികൾ മാത്രം  റിമാ കല്ലിങ്കൽ  വിജയ് പി. നായരെ വീട്ടിൽ കയറി ആക്രമിച്ചു  ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി  feminists husbands or partners  rima kallingal opinion  rima kallingal feminist husband  vijay p nair bhagyalakshmi
റിമാ കല്ലിങ്കൽ

By

Published : Sep 29, 2020, 2:11 PM IST

"അതെ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കന്മാരില്ല’. പങ്കാളികളാണ് ഉള്ളത്. അവരെ ഞങ്ങൾ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരാൾ വേണമെന്ന് ഞങ്ങൾക്ക് തോന്നിയാൽ,’ സ്‌ത്രീ സ്വാതന്ത്ര്യവും നിലപാടുകളും ചർച്ചയാകുമ്പോൾ, സമകാലിക സംഭവങ്ങളിൽ പുതിയ തലത്തിൽ അഭിപ്രായപ്രകടനം നടത്തുകയാണ് നടി റിമാ കല്ലിങ്കൽ.

ഫെമിനിസ്റ്റുകൾക്ക് ഭർത്താവല്ല, പങ്കാളികളാണുള്ളതെന്ന് റിമാ കല്ലിങ്കൽ

സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ച വിജയ് പി. നായരെ വീട്ടിൽ കയറി ആക്രമിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയുടെ വിഷയം ചർച്ചയാകുമ്പോഴാണ് ചലച്ചിത്രതാരം റിമാ കല്ലിങ്കലും തന്‍റെ നിലപാടുമായി എത്തിയത്. ഫെമിനിസത്തെയും സ്‌ത്രീ സമൂഹത്തെയും അവഹേളിച്ച യൂട്യൂബറിനെതിരെയുള്ള കരിയോയിൽ പ്രയോഗവും കടന്നാക്രമണവും സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഫെമിനിച്ചികൾക്ക് പൊതുവേ ഭർത്താവില്ലായിരിക്കും എന്നും ഇതിനെ തുടർന്ന് ആക്ഷേപങ്ങൾ വന്നിരുന്നു. ഇതിന് മറുപടിയായാണ് ഭർത്താവല്ല, പങ്കാളികളാണുള്ളതെന്ന് വിശദമാക്കി കൊണ്ട് നടി റിമാ കല്ലിങ്കലും ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്. നടിക്ക് പിന്തുണയുമായി നിരവധി പേർ പോസ്റ്റിന് കമന്‍റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details