കേരളം

kerala

ETV Bharat / sitara

ഒറ്റഷോട്ടില്‍ ഒരുക്കുന്ന 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം': നായിക റിമ കല്ലിങ്കല്‍ - ഡോണ്‍ പാലത്തറ

സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോണ്‍ പാലത്തറയാണ്. 85 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടിലാണ് സിനിമ എടുത്തിരിക്കുന്നത്

rima kallingal new movie poster released  നായിക റിമ കല്ലിങ്കല്‍  സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം  ഡോണ്‍ പാലത്തറ  rima kallingal new movie
ഒറ്റഷോട്ടില്‍ ഒരുക്കുന്ന 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം': നായിക റിമ കല്ലിങ്കല്‍

By

Published : Oct 18, 2020, 6:56 PM IST

റിമ കല്ലിങ്കലിന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോണ്‍ പാലത്തറയാണ്. 85 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടിലാണ് സിനിമ എടുത്തിരിക്കുന്നത്. ഒരു കാര്‍ യാത്രയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ജിതിന്‍ പുത്തഞ്ചേരി, നീരജ രാജേന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോണ്‍ പാലത്തറയുടേത് തന്നെയാണ് തിരക്കഥയും. 'ശവം' ആണ് ഇതിന് മുമ്പ് ഡോണ്‍ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ സിനിമ. ബീ കേവ് മൂവീസിന്‍റെ ബാനറില്‍ ഷിജോ.കെ.ജോര്‍ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details