തെന്നിന്ത്യയുടെ മാദകറാണി ആയിരുന്ന ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിച്ച നടിയെ തിരശ്ശീലയിൽ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്. ഷക്കീല എന്ന ടൈറ്റിലിൽ നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
റിച്ച ഛദ്ദയിലൂടെ 'ഷക്കീല' ക്രിസ്‌മസിന് എത്തും - richa chanda shakeela news
ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്
മാദകറാണി ഷക്കീല സിനിമ
ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഷക്കീല സംവിധാനം ചെയ്യുന്നത്. ഹിന്ദി നടൻ പങ്കജ് ത്രിപാഠി, മലയാളിയായ രാജീവ് പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സിനിമ അടുത്ത മാസം പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.