അന്ധനായ ആരാധകന് സര്‍പ്രൈസായി സന്ദര്‍ശിച്ച് ഞെട്ടിച്ച എസ്.പി.ബി, വീഡിയോ പങ്കുവെച്ച് റസൂല്‍ പൂക്കുട്ടി - എസ്.പി.ബി വീഡിയോ പങ്കുവെച്ച് റസൂല്‍ പൂക്കുട്ടി
ഓസ്‌കാര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
എസ്.പി.ബി സംഗീതത്തില്‍ പകരവെക്കാനില്ലാത്ത കലാകാരനാണ്... ആ ശബ്ദമാധുര്യമിഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല... അദ്ദേഹത്തിന്‍റെ ശബ്ദത്തെ സ്നേഹിക്കും പോലെ തന്നെ സഹജീവികളോട് വിനയവും സ്നേവും നിറഞ്ഞ അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിനും ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പോലും ആദ്യം വാചാലമാകുന്നത് അദ്ദേഹം നല്‍കുന്ന സ്നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചും പറഞ്ഞുകൊണ്ടാണ്. ഇപ്പോള്‍ അദ്ദേഹം എത്രത്തോളം മഹനായ മനുഷ്യനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്‌കാര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എസ്‌പിബിയുടെ സംഗീതത്തെ ഏറെ സ്നേഹിക്കുന്ന അന്ധനായ ആരാധകനെ അദ്ദേഹം സര്‍പ്രൈസായി സന്ദര്‍ശിക്കുന്നതും ആരാധകനോടൊപ്പം ചേര്‍ന്ന് ഗാനമാലപിക്കുന്ന രംഗങ്ങളുമാണ് വീഡിയോയിലുള്ളത്. അന്ധനായ ആരാധകന്‍ ശബ്ദം തിരിച്ചറിഞ്ഞ് തന്‍റെ പ്രിയഗായകനെ അടുത്ത് കിട്ടിയതില്‍ അളവില്ലാതെ സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം. ശ്രീലങ്കയിലുണ്ടായ ഒരു സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ടതാണ് ഇയാള്‍ക്ക്. 'ഇത് പോലൊരു വ്യക്തിത്വം വളരെ വിരളമാണ് നമുക്ക് ഇടയില്‍' എന്നാണ് എസ്‌പിബി ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് റസൂല്‍ പൂക്കുട്ടി കുറിച്ചത്.