കന്നട സിനിമ സംവിധായകന്‍ വിജയ് റെഡ്ഡി അന്തരിച്ചു
വിജയ് റെഡ്ഡി സംവിധാനം ചെയ്‌ത 'മയൂര' കന്നട സിനിമയിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്. ഷഹനായി കലകാരന്‍ ബിസ്‌മില്ലാ ഖാനെ മുഖ്യകഥാപാത്രമാക്കിയെടുത്ത 'സനാദി അപ്പാന' വിജയ് റെഡ്ഡിക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തു.
പ്രമുഖ കന്നട സിനിമ സംവിധായകന്‍ വിജയ് റെഡ്ഡി അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി അമ്പതോളം സിനിമകള്‍ വിജയ് റെഡ്ഡി സംവിധാനം ചെയ്‌തിട്ടുണ്ട്. കന്നടയില്‍ മാത്രം 48 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്‌തത്. രണ്ട് സിനിമകള്‍ക്ക് കഥയും അഞ്ച് സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. രണ്ട് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തു. 1953ല്‍ അസിസ്റ്റന്‍റ് എഡിറ്ററായി സിനിമാ ജീവിതം വിജയ് റെഡ്ഡി ആരംഭിച്ചു. പിന്നീട് 1970ല്‍ പുറത്തിറങ്ങിയ 'രംഗമഹല്‍ രഹസ്യ'ത്തിലൂടെ കന്നട സിനിമാരംഗത്ത് സജീവമായി. 1973ല്‍ പുറത്തിറങ്ങിയ 'ഗഥദ ഗുഡി'യാണ് വഴിത്തിരിവായത്. വിജയ് റെഡ്ഡി സംവിധാനം ചെയ്‌ത 'മയൂര' കന്നട സിനിമയിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്. ഷഹനായി കലകാരന്‍ ബിസ്‌മില്ലാ ഖാനെ മുഖ്യകഥാപാത്രമാക്കിയെടുത്ത 'സനാദി അപ്പാന' വിജയ് റെഡ്ഡിക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. 2003ല്‍ ഇറങ്ങിയ ഹൃദയാഞ്ജലിയാണ് അവസാന ചിത്രം.