ശരിയായ നുണകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എന്ന ടാഗ് ലൈനുമായി എത്തുന്ന ആക്ഷേപ ഹാസ്യ സിനിമ ഇന്നു മുതലിന്‍റെ പുതിയ ടീസര്‍ പുറത്ത്. റിലീസ് തിയ്യതി പുറത്തുവിട്ടുകൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. ദൈവങ്ങളും, വിശ്വാസവും, പ്രാര്‍ഥനകളും ഒപ്പം അവയെ ചൂഷണം ചെയ്‌ത് വിറ്റ് കാശാക്കുന്ന സമൂഹവുമെല്ലാമാണ് ഇന്നു മുതല്‍ എന്ന ചിത്രത്തിന്‍റെ പ്രമേയത്തിലെ ഘടകങ്ങള്‍. സിജു വില്‍സണ്‍, സൂരജ് പോപ്‌സ് എന്നിവരാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
റിലീസ് തിയ്യതി പുറത്തുവിട്ട് 'ഇന്നു മുതലി'ന്‍റെ പുതിയ ടീസര്‍ - Siju Wilson Innu Muthal movie new TEASER out now
ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5ലൂടെ മാര്‍ച്ച് 28ന് പ്രേക്ഷകരിലേക്ക് എത്തും. രജീഷ് മിഥിയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്
വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്‌ക്ക് ശേഷം രജീഷ് മിഥില സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് ഇന്നു മുതല്‍. ഫാമിലി എന്‍റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം. നേരത്തെ പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം ഏറെ ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായിരുന്നു. ഇന്ദ്രന്‍സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്, ദിലീപ് ലോഖറെ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് എന്ന ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന് മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രജീഷ് മിഥില തിരക്കഥ രചിച്ച സിനിമയുടെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്‌തിരിക്കുന്നത് എല്‍ദോ ഐസക്ക്. ലാല്‍ ബഹുദൂര്‍ ശാസ്ത്രിയാണ് വാരിക്കുഴിയിലെ കൊലപാതകത്തിന് മുമ്പായി രജീഷ് മിഥില സംവിധാനം ചെയ്‌ത സിനിമ. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5ലൂടെ മാര്‍ച്ച് 28ന് പ്രേക്ഷകരിലേക്ക് എത്തും. കൂടാതെ ടെലിവിഷന്‍ പ്രീമിയറായും സിനിമ എത്തും.