കേരളം

kerala

ETV Bharat / sitara

വിഡ്ഢികളെ പ്രശസ്‌തരാക്കുന്നത് അവസാനിപ്പിക്കാം; വിമർശനങ്ങൾക്ക് റിമയുടെ മറുപടി - Reema Kallingal fb post

മൈക്കും ആൾക്കൂട്ടവും കണ്ട് രാഷ്‌ട്രീയ അഭിപ്രായം നടത്തുന്ന സിനിമാക്കാര്‍ കൃത്യമായി ടാക്‌സ് അടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന സന്ദീപ് വാര്യറുടെ പരാമർശത്തിന് മറുപടിയാണ് താരം ഫേസ്ബുക്കിലൂടെ കുറിച്ചത്.

REEMA KALLINKAL  റിമ കല്ലിങ്കൽ  റിമ കല്ലിങ്കൽ സന്ദീപ് വാര്യർക്കെതിരെ  പൗരത്വ ഭേദഗതി നിയമം  പൗരത്വ ഭേദഗതി നിയമത്തിൽ താരങ്ങൾ  റിമ കല്ലിങ്കൽ ഫേസ്ബുക്ക്  Reema Kallingal retort against Sandeep Warrier  Reema Kallingal against Sandeep Warrier  Reema Kallingal fb post  Reema Kallingal in CAA protest
വിമർശനങ്ങൾക്ക് റിമയുടെ മറുപടി

By

Published : Dec 25, 2019, 4:37 PM IST

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച സിനിമാപ്രവർത്തകരെ വിമർശിച്ചതിന് മറുപടിയുമായി നടി റിമ കല്ലിങ്കൽ. സിനിമാതാരങ്ങളുൾപ്പടെയുള്ളവർ നിയമത്തിൽ പ്രതികരണവുമായെത്തിയതിൽ ബിജെപി പ്രവർത്തകർ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞത് സമരത്തിനിറങ്ങുന്ന താരങ്ങൾ, പ്രത്യേകിച്ച് നടിമാർ കൃത്യമായി നികുതിയടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ്. ഇതിനാണ് റിമയുടെ കിടിലൻ മറുപടി താരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ആരോപണങ്ങളുന്നയിക്കുന്നത് പ്രശസ്‌തിക്ക് വേണ്ടിയാണെന്നാണ് താരം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

"വിഡ്ഢികളെ പ്രശസ്‌തരാക്കുന്നത് അവസാനിപ്പിക്കാം". ഒപ്പം നടി ഫിലോമിലയുടെ പ്രശസ്‌തമായ ഡയലോഗും, 'ആരെടാ നാറീ നീ'. ഫിലോമിലയുടെ ഡ്രോയിംഗ് കൂടി ഉൾപ്പെടുത്തിയാണ് താരം പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. റിമാ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത്, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയ്ന്‍ നിഗം, രാജീവ് രവി, ആഷിക് അബു, ഷഹബാസ് അമന്‍, വേണു തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിൽ നിന്നിറങ്ങി പ്രതിഷേധക്കാരോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിനനെതിരെ പ്രതികരിച്ചവരായിരുന്നു. മൈക്കും ആൾക്കൂട്ടവും കണ്ട് രാഷ്‌ട്രീയ അഭിപ്രായം നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാർ അവരുടെ വീട്ടുകാർ ടാക്‌സ് കൃത്യമായി അടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. നികുതി വെട്ടിപ്പിൽ പിടി വീണാൽ ഒപ്പം നിൽക്കാനോ ജാഥ നടത്താനോ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും താരങ്ങൾക്കെതിരെ സന്ദീപ് പറഞ്ഞു.

ABOUT THE AUTHOR

...view details