തെലുങ്ക് സൂപ്പര്‍ താരം രവി തേജ നായകനാകുന്ന കില്ലാടിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേക്ഷകര്‍ക്ക് ഉഗാദി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടീസര്‍ റിലീസ് ചെയ്‌തിരിക്കുന്നത്. ആക്ഷന്‍, മാസ് രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിനിമയില്‍ ഇരട്ട വേഷമാണ് രവി തേജ കൈകാര്യം ചെയ്‌തിരിക്കുന്നത്. അര്‍ജുന്‍ സര്‍ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാത്തി എന്നിവര്‍ക്ക് പുറമെ മലയാളി താരം ഉണ്ണി മുകുന്ദനും സുപ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.
ഉഗാദി ആശംസകളുമായി രവി തേജയുടെ 'കില്ലാടി' ടീസര്‍ - രവി തേജ സിനിമകള്‍
അര്‍ജുന്‍ സര്‍ജ, മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാത്തി എന്നിവര്‍ക്ക് പുറമെ മലയാളി താരം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. രമേഷ് വര്‍മ സംവിധാനം ചെയ്‌ത സിനിമ മെയ് 28ന് റിലീസ് ചെയ്യും
രമേഷ് വര്‍മ സംവിധാനം ചെയ്‌തിരിക്കുന്ന സിനിമ മെയ് 28ന് റിലീസ് ചെയ്യും. ടീസര്‍ റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം നാല് ലക്ഷത്തിലധികം കാഴ്ചക്കാരെ ടീസര്‍ യുട്യൂബില്‍ സമ്പാദിച്ചുകഴിഞ്ഞു. ടീസര്‍ പുറത്തിറക്കും മുമ്പ് സിനിമയുടെ ഗ്ലിബ്‌സ് വീഡിയോ രവി തേജ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇറ്റലിയിലാണ് സിനിമയുടെ ഏറെ രംഗങ്ങളും ചിത്രീകരിച്ചത്.
ക്രാക്കായിരുന്നു അവസാനമായി റിലീസ് ചെയ്‌ത രവി തേജ ചിത്രം. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ ആദ്യമെത്തിയ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ക്രാക്കിനുണ്ടായിരുന്നു.