തെലങ്കാന:അർജ്ജുൻ റെഡ്ഢി എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ തെലുങ്കു നടൻ വിജയ ദേവരകൊണ്ടയും തെന്നിന്ത്യൻ നായിക രശ്മിക മന്ദാനും തമ്മിൽ പ്രണയത്തിലെന്ന് ഗോസിപ്പുകൾ പരക്കുന്നതിനിടെ ഇരുവരും ഗോവയിൽ അവധിക്കാലം ചെലവിടുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. കുടുംബാംഗങ്ങൾക്കും ഏതാനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ഇരുവരും ഗോവയിൽ അവധിക്കാലം ചെലവിടുന്നത്.
ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ചലച്ചിത്ര മേഖലയിൽ തന്നെ അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇരുവരും അത് സമ്മതിച്ചിട്ടില്ല. അതിനിടയിലാണ് ഇരുവരുടെയും ഗോവൻ ദൃശ്യങ്ങൾ വൈറലായിരിക്കുന്നത്.
വിജയ്‌യുടെ പുതിയ ചിത്രമായ ലൈഗറിന്‍റെ ആദ്യ പ്രദർശനത്തിൽ വിജയ്‌ക്ക് വേണ്ടി ആർപ്പുവിളിക്കുന്ന രശ്‌മികയെ വീഡിയോയിൽ കാണാം. വിജയ്‌യുടെ അമ്മയും വൈറലായ വീഡിയോയിൽ ഉണ്ട്. അതിനൊപ്പം രശ്മികയും വിജയ്‌യും ഗോവയിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുന്ന മറ്റൊരു വീഡിയോയും വൈറലായി.
ഇരുവരും കരിയറിന്‍റെ ആദ്യകാലത്ത് തന്നെ സുഹൃത്തുക്കളായതാണെന്നും വിജയ്‌യിൽ നിന്നും തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും രശ്‌മിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലൈഗർ കൂടാതെ തന്‍റെ ആദ്യ ബഹുഭാഷാ ചിത്രത്തിന്‍റെ റിലീസിനായി തയാറെടുക്കുകയാണ് വിജയ് ദേവരകൊണ്ട. തന്‍റെ ആദ്യ ബോളിവുഡ് ചിത്രമായ മിഷൻ മജ്‌നുവിന്‍റെ തയാറെടുപ്പിലാണ് രശ്‌മിക മന്ദാന.
Also Read: Vikram Vedha first look : ഹൃത്വിക്കിന്‍റെ പിറന്നാള്‍ ദിനത്തില്‍ 'വിക്രം വേദ'യുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്