Rashmika Mandanna Vijay Devarakonda wedding : ആരാധകരുടെ ഇഷ്‌ട താര ജോഡികളാണ് തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. 'ഗീതാഗോവിന്ദം' എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ കയറിക്കൂടിയ താരങ്ങളാണ് ഇരുവരും. ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
രശ്‌മികയും വിജയ് ദേവരകൊണ്ടയും ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തങ്ങളുടെ വിവാഹ വാര്‍ത്തയെ കുറിച്ച് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. മുംബൈയില്‍ ഇരുവരും ഡേറ്റിങ് നടത്താറുണ്ടെന്നും ഒഴിവ് സമയങ്ങളില്‍ ഇരുതാരങ്ങളും ഒന്നിച്ച് ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
Rashmika Mandanna Vijay Devarakonda dating: അടുത്തിടെയായി ഇരുവരും മുംബൈയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് വാങ്ങി അവിടേയ്‌ക്ക് താമസം മാറിയിരുന്നു. ഇതോടെയാണ് ഇരുവരെയും ചുറ്റിപറ്റിയുള്ള ഗോസിപ്പുകള്‍ക്ക് തുടക്കമായത്. മുംബൈയിലും ഹൈദരാബാദിലും ഉള്ള സമയത്ത് ഇരുവരും ഒരേ ജിമ്മില്‍ പോകുന്നതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.