കേരളം

kerala

ETV Bharat / sitara

ബീച്ചില്‍ 'അറബിക്‌ കുത്തു'മായി രശ്‌മികയും വരുണ്‍ ധവാനും - Varun Dhawan upcoming movies

Rashmika Varun Arabic Kuthu dance: 'അറബിക്‌ കുത്തി'ന് ചുവടുകള്‍ വച്ച്‌ രശ്‌മിക മന്ദാനയും വരുണ്‍ ധവാനും

Rashmika Mandanna Varun Dhawan dance  Rashmika Varun Arabic Kuthu dance  'അറബിക്‌ കുത്തി'ന് ചുവടുകള്‍ വച്ച്‌ രശ്‌മിക മന്ദാനയും വരുണ്‍ ധവാനും  Vijay Beast song Arabic Kuthu  Rashmika Mandanna upcoming movies  Varun Dhawan upcoming movies
ബീച്ചില്‍ 'അറബിക്‌ കുത്തു'മായി രശ്‌മികയും വരുണ്‍ ധവാനും..

By

Published : Mar 10, 2022, 8:26 PM IST

Vijay Beast song Arabic Kuthu: വിജയും പൂജ ഹെഗ്‌ഡെയും തകര്‍ത്താടിയ 'ബീസ്‌റ്റി'ലെ ഗാനം 'അറബിക്‌ കുത്തി'ന് ആരാധകര്‍ ഏറെയാണ്. സെലിബ്രിറ്റികളും 'അറബിക്‌ കുത്ത്‌' ഏറ്റെടുത്തിരുന്നു. തെന്നിന്ത്യന്‍ താരം രശ്‌മിക മന്ദാനയും ബോളിവുഡ്‌ താരം വരുണ്‍ ധവാനും 'അറബിക്‌ കുത്തി'ന്‌ ചുവടുകള്‍ വച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

Rashmika Mandanna Varun Dhawan dance: ഇരുവരും ഒന്നിച്ചുള്ള 'അറബിക്‌ കുത്ത്‌' റീല്‍ താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്‌. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബീച്ചിലാണ് ഇരുവരും 'അറബിക്‌ കുത്തി'ന് ചുവടുകള്‍ വയ്‌ക്കുന്നത്‌. 'യോ ഹബീബൂ, മണലില്‍ ഡാന്‍സ്‌ കളിക്കുന്നതിനെ കുറിച്ച്‌' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും വീഡിയോ പങ്കുവച്ചിരിക്കുന്നത്‌. രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ 20 ലക്ഷത്തോളം പേര്‍ കണ്ട വീഡിയോക്ക്‌ 2,471,898 ലൈക്കുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്‌.

Rashmika Varun Arabic Kuthu dance: രശ്‌മിക മന്ദാനയും വരുൺ ധവാനും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു പരസ്യ ചിത്രീകരണത്തിനായി ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെ ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമയാണ്‌ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌. ഇതിന് പിന്നാലെയാണ്‌ താരങ്ങളുടെ അറബിക്‌ കുത്ത്‌ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്‌.

വീഡിയോക്ക്‌ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. 'ഇരുവരും ഒന്നിച്ചുള്ള ഈ ബോണ്ടിനെ സ്‌നേഹിക്കുന്നു' എന്ന്‌ ഒരു ആരാധകന്‍ എഴുതി. വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിനിടെയുള്ള ഇരുവരുടെയും കെമിസ്‌ട്രിയെ കുറിച്ചും ഇരുവരും ഒന്നിച്ചുള്ള തമാശ നിമിഷങ്ങളെ കുറിച്ചുമാണ് മറ്റൊരു ആരാധകന്‍ കമന്‍റ്‌ ചെയ്‌തിരിക്കുന്നത്‌. 'ഈ വീഡിയോ വളരെ രസകരമല്ലേ. ഉടന്‍ തന്നെ ഒരു മനോഹര സിനിമ ചെയ്യൂ'- മറ്റൊരു ആരാധകന്‍ കുറിച്ചു.

Also Read: സെല്‍ഫി എടുത്ത്‌ അക്ഷയും ഇമ്രാനും; അറിയിപ്പുമായി താരങ്ങള്‍

Rashmika Mandanna upcoming movies: സിദ്ധാര്‍ഥ്‌ മല്‍ഹോത്രക്കൊപ്പമുള്ള 'മിഷന്‍ മജ്‌നു' ആണ് രശ്‌മികയുടെ വരാനിരിക്കുന്ന പ്രൊജക്‌ട്‌. രശ്‌മികയും സിദ്ധാര്‍ഥും ഇതാദ്യമായാണ് 'മിഷന്‍ മജ്‌നു'വിലൂടെ ഒന്നിച്ചെത്തുന്നത്‌. ശാന്തനു ബഗ്‌ച്ചി ആണ് മിഷന്‍ മജ്‌നുവിന്‍റെ സംവിധാനം. അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്‌പ'യ്‌ക്ക്‌ ശേഷമുള്ള രശ്‌മികയുടെ ചിത്രമാണ് 'മിഷന്‍ മജ്‌നു'. 'ഷേര്‍ഷാ' എന്ന ചിത്രത്തിലാണ് സിദ്ധാര്‍ഥ്‌ ഇതിന് മുമ്പ്‌ പ്രത്യക്ഷപ്പെട്ടത്‌.

Varun Dhawan upcoming movies: അമിതാഭ്‌ ബച്ചനൊപ്പമുള്ള 'ഗുഡ്‌ബൈ' ആണ് രശ്‌മികയുടെ മറ്റൊരു പുതിയ ചിത്രം. വരുണിന്‍റെ പുതിയ പ്രൊജക്‌ട് 'ഭേദിയ'യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അമര്‍ കൗശിക്‌ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14ന്‌ റിലീസിനെത്തും. സൂപ്പര്‍ നാച്വറല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കൃതി സനം, അഭിഷേക്‌ ബാനര്‍ജി, ദീപക്‌ ദൊബ്രിയാല്‍ തുടങ്ങിയവരും വേഷമിടുന്നു. നീതു കപൂര്‍, അനില്‍ കപൂര്‍, കിയാര അദ്വാനി തുടങ്ങിയവര്‍ വേഷമിടുന്ന 'ജഗ്ഗ്‌ ജഗ്ഗ്‌ ജീയോ' ആണ് വരുണ്‍ ധവാന്‍റെ മറ്റൊരു പുതിയ ചിത്രം.

ABOUT THE AUTHOR

...view details