എറണാകുളം: ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് ചിത്രം 'ഖാലി പേഴ്‌സ് ഓഫ് ദി ബില്ലിനേഴ്‌സി'ൽ കാമിയോ വേഷത്തിൽ രഞ്ജിനി ഹരിദാസ് എത്തുന്നു. ടെലിവിഷൻ അവതാരകയും നടിയുമായ രഞ്ജിനിയും ധ്യാനിന്‍റെ പുതിയ ചിത്രത്തിൽ ഭാഗമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേ സമയം, 'ഇങ്ങനെയൊരു ഭാര്യയും ഭർത്താവും' എന്ന ടെലിവിഷൻ പരിപാടിയുടെ തിരക്കിലാണ് രഞ്ജിനി ഇപ്പോൾ.
'ഖാലി പേഴ്‌സ് ഓഫ് ദി ബില്ലിനേഴ്‌സി'ൽ കാമിയോ റോളിൽ രഞ്ജിനി ഹരിദാസ് - dhyan sreenivasan and aju varghese film
നവാഗതനായ മാക്‌സ്‌വെൽ ജോസ് സംവിധാനം ചെയ്യുന്ന ഖാലി പേഴ്‌സ് ഓഫ് ദി ബില്ലിനേഴ്‌സിൽ ധ്യാനിനും അജുവിനുമൊപ്പം രഞ്ജിനി ഹരിദാസും അഭിനയിക്കുന്നുണ്ട്. താരത്തിന്‍റേത് കാമിയോ റോളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നവാഗതനായ മാക്‌സ്‌വെൽ ജോസ് സംവിധാനം ചെയ്യുന്ന ഖാലി പേഴ്‌സ് ഓഫ് ദി ബില്ലിനേഴ്‌സ് ഐടി പ്രൊഫഷണലുകളായ ബിബിൻ ദാസ്, ബിബിൻ വിജയ് എന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത് . ധ്യാനിനും അജുവിനുമൊപ്പം തൻവി റാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധർമജൻ ബോൾഗാട്ടി, ജോണി ആന്‍റണി, അഹമ്മദ് സിദ്ദീഖ്, സോഹൻ സീനുലാൽ, രമേശ് പിഷാരടി, മേജർ രവി, അലൻസിയർ, ഇടവേള ബാബു, സരയു, ലെന, നീനാ കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
റോയൽ ബഞ്ചോ എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ അഹമ്മദ് റൂബി സലീം, അനു ജൂബി ജയിംസ്, നഹാസ് എം.ഹസൻ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. സന്തോഷ് അനിമയാണ് ഛായാഗ്രഹകൻ. നൗഫൽ അബ്ദുള്ള ചിത്രത്തിനായി എഡിറ്റിങ് നിർവഹിക്കുന്നു. സിനിമയുടെ ചിത്രീകരണം നവംബർ 25ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു.