2018ലെ പൃഥ്വിരാജ് ചിത്രം 'രണ'ത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. നിര്‍മല്‍ സഹദേവ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രത്തിന്‍റെ തുടർപതിപ്പ് വരുമെന്ന് നടൻ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലൂടെ സൂചിപ്പിച്ചു. രണത്തിലെ തന്‍റെ ലുക്ക് പങ്കുവെച്ചുകൊണ്ടാണ് താരം രണ്ടാം ഭാഗത്തിന്‍റെ സൂചന നൽകിയത്.
'രണം' ഇനിയും വരും; സൂചന നൽകി പൃഥ്വിരാജ് - pritviraj ranam film news
നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം രണത്തിന് രണ്ടാം ഭാഗം വരുമെന്ന് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലൂടെ സൂചിപ്പിച്ചു.
സൂചന നൽകി പൃഥ്വിരാജ്
"ഞാന്‍ തിരിച്ചു വരും" എന്ന് ക്യാപ്‌ഷൻ കുറിച്ചാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം, സംവിധായകനെയും താരം ടാഗ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന് പുറമെ അശ്വിൻ കുമാർ, റഹ്‌മാൻ, നന്ദു എന്നിവരും രണത്തിൽ മുഖ്യവേഷങ്ങൾ ചെയ്‌തിരുന്നു.