കേരളം

kerala

ETV Bharat / sitara

റാണയുടെ അവിസ്‌മരണീയമായ പ്രകടനം, കാടന്‍റെ ട്രെയിലറിന് അറുപത് ലക്ഷം കാഴ്ചക്കാര്‍ - Rana Daggubati Vishnu Vishal Prabu Solomon

പ്രഭു സോളമനാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. റാണാ ദഗ്ഗുബാട്ടിയുെട അവിസ്മരണീയമായ പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം

Rana Daggubati Vishnu Vishal Prabu Solomon Kaadan Official Trailer out now  കാടന്‍റെ ട്രെയിലറിന് അറുപത് ലക്ഷം കാഴ്ചക്കാര്‍  റാണാ ദഗ്ഗുബാട്ടി, വിഷ്ണു വിശാല്‍  സിനിമ കാടന്‍ ട്രെയിലര്‍  കാടന്‍ സിനിമ വാര്‍ത്തകള്‍  Kaadan Official Trailer out now  Kaadan Official Trailer  Rana Daggubati Vishnu Vishal Prabu Solomon  Prabu Solomon Kaadan Official Trailer
റാണയുടെ അവിസ്‌മരണീയമായ പ്രകടനം, കാടന്‍റെ ട്രെയിലറിന് അറുപത് ലക്ഷം കാഴ്ചക്കാര്‍

By

Published : Mar 5, 2021, 5:34 PM IST

ദക്ഷിണേന്ത്യന്‍ താരങ്ങളായ റാണാ ദഗ്ഗുബാട്ടി, വിഷ്ണു വിശാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ സിനിമ കാടന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രണ്ട് ദിവസം കൊണ്ട് ട്രെയിലര്‍ യുട്യൂബില്‍ മാത്രം കണ്ടത് അറുപത് ലക്ഷത്തിലധികം ആളുകളാണ്. പ്രഭു സോളമനാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. റാണാ ദഗ്ഗുബാട്ടിയുെട അവിസ്മരണീയമായ പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.

ആനപ്രേമിയായ വനവാസിയാണ് റാണാ ദഗ്ഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രം. വൃദ്ധനായാണ് റാണാ അഭിനയിച്ചിരിക്കുന്നത്. കാട്ടാനകളുടെ സംരക്ഷണവും വനനശീകരണവുമെല്ലാമാണ് സിനിമ സംസാരിക്കുന്നത്. സിനിമ തമിഴില്‍ കാടന്‍ എന്ന പേരിലും ഹിന്ദിയില്‍ ഹാത്തി മേരേ സാത്തി എന്ന പേരിലുമാണ് റിലീസിനെത്തുന്നത്. കൊവിഡ് മൂലം റിലീസ് മാറ്റിവെച്ച സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും.

ഇറോസ് ഇന്‍റര്‍നാഷണലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സോയ ഹുസൈന്‍, ശ്രിയ, ഉണ്ണികൃഷ്ണന്‍, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ശാന്ത്‌നു മോയ്‌ത്രയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ.ആര്‍ അശോക് കുമാറാണ് ഛായാഗ്രഹകന്‍. ഭുവന്‍ ശ്രീനിവാസനാണ് എഡിറ്റര്‍.

ABOUT THE AUTHOR

...view details