കേരളം

kerala

ETV Bharat / sitara

അയ്യപ്പനും കോശിയും; പവർസ്റ്റാറിനൊപ്പം ബല്ലാലദേവയും - ballaladeva news

അയ്യപ്പനും കോശിയും തെലുങ്കിലേക്കെത്തുമ്പോൾ, പവൻ കല്യാണിനൊപ്പം റാണ ദഗ്ഗുബാട്ടിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

അയ്യപ്പനും കോശിയും വാർത്ത  അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് വാർത്ത  പവർസ്റ്റാറിനൊപ്പം ബല്ലാലദേവയും വാർത്ത  പൃഥിരാജ് ബിജു മേനോൻ വാർത്ത  സംവിധായകൻ സച്ചി സിനിമ റീമേക്ക് വാർത്ത  ബാഹുബലി ബല്ലാലദേവ കോശി വാർത്ത  ayyappanum koshiyum telugu remake news  rana daggubati join cast news  rana daggubati and pawan kalyan news  rana daggubati power star news  ballaladeva news  sithara entertainments news
അയ്യപ്പനും കോശിയും; പവർസ്റ്റാറിനൊപ്പം ബല്ലാലദേവയും

By

Published : Dec 21, 2020, 11:53 AM IST

ഈ വർഷം തിയേറ്ററിൽ റിലീസ് ചെയ്‌ത അയ്യപ്പനും കോശിയും മലയാളത്തില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രമാണ്. പൃഥിരാജിനും ബിജു മേനോനും ഒരേ പ്രാധാന്യം നൽകിയാണ് സംവിധായകൻ സച്ചി ഒരുക്കിയ ചിത്രമൊരുക്കിയത്. അയ്യപ്പൻ നായരായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജും സ്‌ക്രീനിൽ ദ്വന്ദയുദ്ധം ചെയ്യുന്നത് പ്രേക്ഷകൻ ആസ്വദിച്ച് കണ്ടു. ഒപ്പം, അട്ടപ്പാടിയിലെ ജനങ്ങളും പൊലീസ് സ്റ്റേഷനും നഞ്ചിയമ്മയും എല്ലാം ചേർന്നപ്പോൾ ചിത്രം പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായിരുന്നു.

സിനിമയുടെ ജനപ്രിയതക്ക് പിന്നാലെ അയ്യപ്പനും കോശിയും ഹിന്ദിയിലും തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്നും വാർത്തകളുണ്ടായിരുന്നു. തമിഴ് ചിത്രത്തിൽ ടൈറ്റില്‍ റോളുകളിലെത്തുക കാര്‍ത്തിയും പാര്‍ഥിപനുമെന്നായിരുന്നു അറിയിച്ചിരുന്നത്. തെലുങ്കിലേക്കെത്തുമ്പോൾ, അയ്യപ്പൻ നായരായി സൂപ്പർസ്റ്റാർ പവൻ കല്യാണെത്തുമെന്നും എന്നാൽ, സിനിമയിൽ രണ്ട് നായകൻ വേണ്ടെന്ന് പറഞ്ഞ് തിരക്കഥ മാറ്റാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തെലുങ്കിലേക്ക് മുണ്ടൂർ മാടനെയും എതിരെ നിൽക്കുന്ന കോശിയെയും പകർത്തുമ്പോൾ ഒരു കഥാപാത്രത്തിന് മാത്രം പ്രാധാന്യം നൽകുമെന്ന വാർത്ത മലയാളികളെ നിരാശരാക്കിയിരുന്നു. എന്നാൽ, പവൻ കല്യാണിനൊപ്പം ബാഹുബലിയിലെ ബല്ലാലദേവയും തെലുങ്ക് റീമേക്കിൽ ചേരുമെന്നാണ് ഇപ്പോൾ നിർമാതാക്കൾ അറിയിച്ചത്.

ബാഹുബലിക്ക് ശേഷം തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള റാണ ദഗ്ഗുബാട്ടി സിനിമയിൽ ഭാഗമാകുന്നത് ആരാധകരെ ആകാംക്ഷയിലാക്കുന്നുണ്ട്. പവർസ്റ്റാറും ബല്ലാലദേവയും തമ്മിലുള്ള ക്ലൈമാക്‌സിലെ സംഘട്ടനരംഗവും ഗംഭീരമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. സാഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. സിതാര എന്‍റർടെയ്‌ൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്.

ABOUT THE AUTHOR

...view details