ബാഹുബലി സീരിസില്‍ ഭല്ലാല ദേവനെന്ന പ്രതിനായകന് ജീവന്‍ പകര്‍ന്ന് ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച തെന്നിന്ത്യന്‍ താരം റാണ ദഗുബാട്ടി വിവാഹിതനാകുന്നു. ഹൈദരാബാദില്‍ നടന്ന വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ താരം പുറത്തുവിട്ടു. വിവാഹിതനാകാന്‍ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ റാണ വെളിപ്പെടുത്തിയിരുന്നു. മിഹീഖ ബജാജാണ് റാണയുടെ വധു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഭല്ലാല ദേവന് വിവാഹം, വൈറലായി വിവാഹനിശ്ചയ ചിത്രം - ഭല്ലാല ദേവന്‍
ഹൈദരാബാദിലെ ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ ഉടമ മിഹീഖയാണ് വധു. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു

ഭല്ലാല ദേവന് വിവാഹം, വൈറലായി വിവാഹനിശ്ചയ ചിത്രം
'അവള്‍ യെസ് പറഞ്ഞു' എന്ന് കുറിച്ചുകൊണ്ടാണ് വിവാഹിതനാകാന്‍ ഒരുങ്ങുന്ന വിവരം ഇരുവരുടെയും സെല്‍ഫിക്കൊപ്പം റാണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹനിശ്ചയം നടത്തിയത്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന് താഴെ നിരവധി താരങ്ങള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഹൈദരാബാദിലെ ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ ഉടമയാണ് മിഹീഖ.