കേരളം

kerala

ETV Bharat / sitara

ഉറ്റ സുഹൃത്ത് എസ്‌.പി.ബിയുടെ ഓർമയിൽ റാമോജി റാവു - താമരൈപാക്കം

ഗായകനെന്നതിലുപരി എസ്‌.പി.ബി തന്‍റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു പറഞ്ഞു

Ramoji Rao remembers SPB  A brother who embraced me with deep affection  Ramoji Rao expressed grief over SP Balasubrahmanyam demise  SP Balasubrahmanyam passes away  SP Balasubrahmanyam condolence  Chairman of Ramoji Group Institutions  Ramoji Rao pays tribute to SP Balasubrahmanyam  എസ്‌.പി.ബി  ഹൈദരാബാദ്  ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം  റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു  റാമോജി റാവുവിന്‍റെ അനുശോചനം  താമരൈപാക്കം  ഉറ്റ സുഹൃത്ത് എസ്‌പിബി
റാമോജി റാവു

By

Published : Sep 26, 2020, 11:07 AM IST

ഹൈദരാബാദ്: ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു. ഗായകനെന്നതിലുപരി എസ്‌.പി.ബി തന്‍റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് റാമോജി പറഞ്ഞു. "അഞ്ച് പതിറ്റാണ്ടുകളിലേറെയായി 16 ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇനിയും 100വർഷങ്ങളിലധികം എസ്‌.പി.ബിയുടെ ഗാനങ്ങൾ ആസ്വാദകഹൃദയത്തിൽ ജീവിക്കും. അദ്ദേഹം മികച്ചൊരു ഗായകനും വലിയ ആത്മാവിനുടമയുമായിരുന്നു. കലാകാരനൊപ്പം ചെലവഴിച്ച നല്ല സമയങ്ങൾ അദ്ദേഹത്തിന്‍റെ ഓർമയിൽ നമ്മളെ കണ്ണീരിലാഴ്‌ത്തുന്നു. ദുഃഖം രേഖപ്പെടുത്താൻ വാക്കുകൾ കിട്ടുന്നില്ല. ബാലു… ഇത് നിങ്ങൾക്കുള്ള കണ്ണീരാഞ്ജലി," സകലകലാവല്ലഭന്‍റെ വേർപാടിൽ റാമോജി റാവു അനുശോചനം അറിയിച്ചുകൊണ്ട് പറഞ്ഞു.

സുഹൃത്തും ഗായകനുമായ എസ്‌.പി.ബിയുടെ ഓർമയിൽ റാമോജി റാവു

കഴിഞ്ഞ ദിവസമാണ് ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. ഇന്ന് താമരൈപാക്കത്തിൽ വച്ച് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകൾ നടത്തും.

ABOUT THE AUTHOR

...view details