ക്യാപ്ഷന്‍ കിംഗ് എന്നാണ് രമേഷ് പിഷാരടിയെ ആരാധകർ വിശേപ്പിക്കാറുള്ളത്. കുടുംബചിത്ര പോസ്റ്റുകളിലും സുഹൃത്തുക്കളുടെ ഫോട്ടോസിന് കമന്‍റുകളായും രമേഷ് പിഷാരടി കുറിക്കുന്നവ നർമത്തിൽ പൊതിഞ്ഞവയായിരിക്കും. നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി തന്‍റെ ഏറ്റവും പുതിയ പോസ്റ്റിന് നൽകിയ ക്യാപ്ഷനും രസകരവും സുപ്രധാനവുമാണ്.
സർക്കാർ നിർദേശിച്ചത് പോലെ വീട്ടിലിരുന്ന് കൊവിഡിനെ പ്രതിരോധിക്കാമെന്ന് അൽപം വ്യത്യസ്തമായ രീതിയിലാണ് പിഷാരടി നിർദേശിക്കുന്നത്. 'ഉള്ളിലിരുപ്പ് നല്ലതാ' എന്ന് കുറിച്ചുകൊണ്ടാണ് താരം വീട്ടിൽ നിന്നുള്ള സെൽഫി ചിത്രം പങ്കുവച്ചത്. ഒപ്പം, ലോക്ക് ഡൗൺ തുടങ്ങി 250 മണിക്കൂറുകൾ പിന്നിടുകയാണെന്നും നടൻ ഫേസ്ബുക്ക് പോസ്റ്റിൽ പരാമര്‍ശിക്കുന്നു.