കേരളം

kerala

ETV Bharat / sitara

'രണ്ട് വയസ് എന്‍റെ ചുമലിൽ' ; ഇസഹാക്കിനെ തോളിലേറ്റി പിഷാരടി - ramesh pisharody isahack news latest

ഇസഹാക്കിന്‍റെ പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രമാണ് രമേശ് പിഷാരടി ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

ഇസഹാക്കിനെ ചുമലിലേറ്റി പിഷാരടി വാർത്ത  ഇസഹാക്ക് വാർത്ത  ഇസഹാക്ക് ചാക്കോച്ചൻ വാർത്ത  കുഞ്ചാക്കോ ബോബൻ പ്രിയ വാർത്ത  രമേശ് പിഷാരടി ഇസഹാക്ക് വാർത്ത  isahack chackochan news latest  ramesh pisharody isahack news latest  isahack priya kunchacko boban news
ഇസഹാക്കിനെ ചുമലിലേറ്റി പിഷാരടി

By

Published : Apr 19, 2021, 2:43 PM IST

മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍റെ മകൻ ഇസഹാക്കിന്‍റെ രണ്ടാം ജന്മദിനം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഇസഹാക്കിനൊപ്പമുള്ള വിശേഷം പങ്കുവയ്ക്കുന്നത് മറ്റാരുമല്ല. ചാക്കോച്ചന്‍റെ അടുത്ത സുഹൃത്ത് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

രണ്ട് വയസ് എന്‍റെ ചുമലിൽ എന്ന കാപ്ഷനോടെ ഇസഹാക്കിനെ തോളിലേറ്റിയുള്ള ചിത്രം പിഷാരടി പങ്കുവച്ചിരിക്കുകയാണ്. പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

2019 ഏപ്രിൽ 16നാണ് ഇസഹാക്ക് ജനിച്ചത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍റെയും പ്രിയയുടെയും ജീവിതത്തിലേക്ക് കുഞ്ഞ് കടന്നുവരുന്നത്. ഇസഹാക്കുമായുള്ള വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ABOUT THE AUTHOR

...view details