Ramesh Pisharody joins CBI 5: നടനും സംവിധായകനുമായ രമേശ് പിഷാരടി ഇനി സിബിഐ ടീമില്‍. മമ്മൂട്ടിക്കൊപ്പം സേതുരാമയ്യരുടെ സിബിഐ ടീമില്‍ ചേര്‍ന്ന സന്തോഷത്തിലാണ് രമേശ് പിഷാരടി. കുട്ടിക്കാലത്ത് സിബിഐ കാണുമ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപ്‌നമാണ് സാക്ഷാത്‌കരിക്കാന്‍ പോകുന്നതെന്ന് രമേശ് പിഷാരടി പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
Ramesh Pisharody shares CBI 5 facebook post: 'ഈ ഐഡി കാര്‍ഡ് നല്‍കിയതിന് നന്ദി... കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്‌നം... വളർന്ന് സേതുരാമയ്യർ CBI കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരു പക്ഷേ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു. നന്ദി..' -രമേഷ് പിഷാരടി കുറിച്ചു.
Mammootty's CBI 5: സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാണ്. നാളേറെയായി അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ആഴ്‌ച ചിത്രത്തിന്‍റെ പൂജ എറണാകുളത്ത് നടന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പളനിയില്‍ പുരോഗമിക്കുന്നതിനെ തുടര്‍ന്ന് മമ്മൂട്ടിക്ക് പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബര്‍ രണ്ടാം ആഴ്‌ചയോടെ താരം സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.