പൃഥ്വിക്ക് പിഷു സ്പെഷ്യല്‍ ബര്‍ത്ത് ഡേ വിഷ് - പൃഥ്വിരാജ് സുകുമാരന്‍
കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ കണ്ടെത്തിയാണ് രമേഷ് പിഷാരടി പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്
![പൃഥ്വിക്ക് പിഷു സ്പെഷ്യല്‍ ബര്‍ത്ത് ഡേ വിഷ് ramesh pisharadi ramesh pisharadi birthday wish to actor prithviraj രമേഷ് പിഷാരടി പൃഥ്വിരാജ് സുകുമാരന്‍ actor prithviraj news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9198515-190-9198515-1602848714857.jpg)
മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജിന് സിനിമാമേഖലയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നുമായി ആശംസപ്രവാഹമാണ്. ഇവര്‍ക്കെല്ലാമിടയില്‍ ആശംസയുമായി സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുമെത്തി. ഡിക്‌ഷ്നറിമൊത്തം പിഷാരടി അരിച്ച് പെറുക്കി കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ കണ്ടെത്തിയാണ് പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എന്താണ് പിഷാരടി എഴുതിയിരിക്കുന്നത് എന്നത് വായിക്കാനാകാത്ത വിഷമമാണ് പൃഥ്വിയുടെയും പിഷുവിന്‍റെയും ആരാധകരില്‍ പലര്‍ക്കും. ചിലര്‍ പിഷുവിന്‍റെ ആശംസ ഗൂഗിള്‍ ട്രാന്‍സിലേറ്ററില്‍ ഇട്ട് അര്‍ഥവും കണ്ടുപിടിച്ചു. 'ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നോ പിഷു?, വാക്കുകള്‍ കണ്ടുപിടിക്കാന്‍ വൈകിയതിനാലാണോ ആശംസ പോസ്റ്റിടാന്‍ വൈകിയത് പിഷു? അര്‍ഥം കൂടി പറഞ്ഞുതരണേ പിഷു...!' തുടങ്ങി നിരവധി രസകരമായ കമന്‍റുകളാണ് പിഷാരടിയുടെ പോസ്റ്റിന് ലഭിക്കുന്നത്. പിഷാരടിയുടെ ബര്‍ത്ത് ഡേ വിഷിന് ഇതുവരെയും പൃഥ്വി മറുപടി നല്‍കിയിട്ടല്ല.... പൃഥ്വിരാജിന്‍റെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.