മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന തെലുങ്ക് യുവതാരം ജൂനിയര്‍ എന്‍ടിആറിന്‍റെ ഫോട്ടോഷൂട്ട് ചിത്രം ഉള്‍പ്പെടുത്തി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ചെയ്ത ട്വീറ്റ് ചര്‍ച്ചയാകുന്നു. 'മിയ മാല്‍ക്കോവക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം. നിനക്കറിയാം ഞാന്‍ ഗേ അല്ല... ഈ ചിത്രം കാണുമ്പോള്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്' ഇതായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനിയാണ് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്ത ജൂനിയര്‍ എന്‍ടിആറിന്‍റെ ഫോട്ടോ പകര്‍ത്തിയത്. വ്യത്യസ്തമായ നിരവധി കമന്‍റുകളാണ് ട്വീറ്റിന് ലഭിക്കുന്നത്.
ഒരു 'ഗേ' ആയായിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിച്ച് പോകുന്നു: രാം ഗോപാല്‍ വര്‍മ - ജൂനിയര്‍ എന്‍ടിആര്‍ ചിത്രങ്ങള്‍
മിയ മാല്‍ക്കോവക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരമെന്നാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ ഫോട്ടോയെ കുറിച്ച് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്
ഒരു 'ഗേ' ആയായിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിച്ച് പോകുന്നു-രാം ഗോപാല്‍ വര്‍മ
കഴിഞ്ഞ ദിവസമാണ് രാം ഗോപാല്‍ വര്‍മയുടെ ഏറ്റവും പുതിയ ചിത്രം ക്ലൈമാക്സിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. അമേരിക്കന്‍ പോണ്‍ താരമായ മിയ മാല്‍ക്കോവയാണ് നായിക. ഗോഡ്, സെക്‌സ് ആന്‍റ് ദി ട്രൂത്ത് എന്നീ ഡോക്യുമെന്‍ററികളും മിയയെ നായകയാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്തിട്ടുണ്ട്.