ഇന്ത്യന്‍ സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകന്‍ ശങ്കറിന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചു. പാന്‍ ഇന്ത്യ സിനിമയില്‍ തെലുങ്ക് യുവതാരം രാം ചരണ്‍ ആണ് നായകന്‍. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. തങ്ങളുടെ നിര്‍മാണ രംഗത്തെ നാഴിക കല്ലാകും ഈ ചിത്രമെന്ന് ദില്‍ രാജു പറയുന്നു.
രാം ചരണിന്‍റെ പുതിയ സിനിമ ശങ്കറിനൊപ്പം - സംവിധായകന്‍ ശങ്കര്‍ വാര്‍ത്തകള്‍
2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. തങ്ങളുടെ നിര്‍മാണ രംഗത്തെ നാഴിക കല്ലാകും ഈ ചിത്രമെന്ന് ദില്‍ രാജു
രാം ചരണിന്‍റെ പുതിയ സിനിമ ശങ്കറിനൊപ്പം
ഇത് പാന്‍ ഇന്ത്യ പദ്ധതിയായിരിക്കും. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീര്‍ച്ചയായും ഒരു വലിയ കാര്യമാണെന്ന് ദില്‍ രാജു പറഞ്ഞു. പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സിനിമാ പ്രേമികള്‍ക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിര്‍മിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും ദില്‍ രാജു പറഞ്ഞു. രാം ചരണിന്‍റെ പതിനഞ്ചാമത്തെ സിനിമ കൂടിയാണിത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറാണ് രാം ചരണിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.