രൺവീർ സിംഗിനെ നായകനാക്കി ബോളിവുഡിൽ അന്യന്‍റെ റീമേക്ക് ഒരുക്കുമെന്ന് സംവിധായകൻ ശങ്കർ അറിയിച്ചിരുന്നു. എന്നാൽ, തമിഴ് പതിപ്പിന്‍റെ നിർമാതാവ് പകർപ്പവകാശ ലംഘനത്തിന്‍റെ പേരിൽ കോടതിയെ സമീപിച്ചതോടെ അണിയറപ്രവർത്തകർക്ക് സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ട് പോകാനായില്ല.
എന്നാൽ, ശങ്കറിന്‍റെ സംവിധാനത്തിൽ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുകയാണ്. രാം ചരണിന്‍റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ബോളിവുഡ് നടി ആലിയ ഭട്ട് ആയിരിക്കും നായികയെന്നാണ് സൂചനകൾ.
ഇപ്പോഴിതാ, സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ രൺവീർ സിംഗ് ചിത്രത്തിനേക്കാൾ ആദ്യം റിലീസിനെത്തുന്നതും രാം ചരണിന്‍റെ പാൻ- ഇന്ത്യ സിനിമ ആയിരിക്കും.