നടന്‍ മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനുള്ള രണ്ട് ചിത്രങ്ങളായ ദൃശ്യം 2ന്‍റെയും റാമിന്‍റെയും പുതിയ വിശേഷം പങ്കുവെച്ച് സംവിധായകന്‍ ജീത്തു ജോസഫ്. രണ്ട് ചിത്രങ്ങളുടെയും എഡിറ്റിങ് ആരംഭിച്ചതിന്‍റെ സന്തോഷമാണ് ജീത്തു ജോസഫ് എഡിറ്റിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രത്തോടൊപ്പം പങ്കുവെച്ചത്.
ലോക്ക്ഡൗണിന് മുമ്പേ റാമിന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രഖ്യാപനമുണ്ടായത്. പിന്നീട് അധികം വൈകാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ദൃശ്യത്തിന്‍റെ ഷൂട്ടിങ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു. രണ്ട് സിനിമകളും ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്.
റാമിന്‍ ഇന്ദ്രജിത്ത്, തൃഷ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളാകുന്നത്. ദൃശ്യം രണ്ടാം ഭാഗത്തില്‍ മീന, മുരളി ഗോപി, സിദ്ദീഖ്, ആശാ ശരത്ത്, എസ്‌തര്‍, അന്‍സിബ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു ദൃശ്യം 2വിന്‍റെ ചിത്രീകരണം നടന്നത്. ബിഗ് ബജറ്റ് ചിത്രമായ റാമിന്‍റെ ലൊക്കേഷന്‍ കൊച്ചി, ധനുഷ്കോടി, ലണ്ടന്‍, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു. രണ്ട് ചിത്രങ്ങളുടെയും മോഹന്‍ലാലിന്‍റെ ഗെറ്റപ്പുകലില്‍ ഏറെ വ്യത്യസ്ഥ ഗെറ്റപ്പുകളുള്ളതിനാല്‍ ഏറെ ആകാംഷയിലാണ് ലാലേട്ടന്‍ സിനിമാപ്രേമികള്‍.