സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ രാഷ്‌ട്രീയ പാർട്ടിക്ക് 'മക്കൾ സേവൈ കച്ചി'യെന്ന് പേര് നൽകിയതായി റിപ്പോർട്ടുകൾ. 'ജനങ്ങളെ സേവിക്കുന്ന പാർട്ടി' എന്നർഥം വരുന്ന മക്കൾ സേവൈ കച്ചിയിലൂടെ തലൈവ രാഷ്‌ട്രീയ പ്രവേശനം നടത്തുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തലൈവയുടെ പാർട്ടി 'മക്കൾ സേവൈ കച്ചി'? - rajnikanth's political party news
അടുത്ത വർഷത്തെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രജനികാന്ത് മത്സരിക്കുമെന്നാണ് സൂചന. രജനിയുടെ രാഷ്‌ട്രീയ പാർട്ടിക്ക് 'മക്കൾ സേവൈ കച്ചി'യെന്ന് പേര് നൽകിയതായി റിപ്പോർട്ടുകൾ.

അടുത്ത വർഷത്തെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രജനികാന്ത് മത്സരിക്കുമെന്നാണ് സൂചന. രജനിയുടെ രാഷ്‌ട്രീയ പാർട്ടി മക്കൾ സേവൈ കച്ചിയുടെ ചിഹ്നം ഓട്ടോറിക്ഷയാണ്. ഏറെ നാളുകളായി തമിഴകം കാത്തിരിക്കുന്ന സൂപ്പർസ്റ്റാറിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കഴിഞ്ഞ മാസം അവസാനം രജനികാന്ത് അറിയിച്ചിരുന്നു. ഇതിനായി താരം തന്‍റെ ആരാധകരുടെ സംഘടനയായ രജനി മക്കൾ മൺറം ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർക്കുകയും ചെയ്‌തു. ആരാധകർ രാഷ്‌ട്രീയ പ്രവേശനത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും ഈ മാസം 31ന് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും താരം വ്യക്തമാക്കിയിരുന്നതാണ്.
2021ലെ തെരഞ്ഞെടുപ്പിൽ രജനിയും മത്സരരംഗത്തേക്ക് വരികയാണെന്നും ഓട്ടോറിക്ഷ ചിഹ്നത്തിൽ മക്കൾ സേവൈ കച്ചിയെ പ്രതിനിധീകരിച്ച് അദ്ദേഹം സ്ഥാനാർഥിയാകുമെന്നുമാണ് ഇപ്പോൾ തമിഴ് മാധ്യമവൃത്തങ്ങൾ പറയുന്നത്. അതേ സമയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ അറിയിച്ചിട്ടുണ്ട്.