സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഈ വർഷം ദീപാവലി റിലീസായി എത്തുന്ന അണ്ണാത്തെയുടെ ഷൂട്ടിങ് ചെന്നൈയിൽ വീണ്ടും തുടങ്ങിയെന്നും തെന്നിന്ത്യൻ നടൻ ജഗപതി ബാബു ചിത്രീകരണത്തിന്‍റെ ഭാഗമായെന്നും നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. പുലിമുരുകൻ എന്ന മലയാളചിത്രത്തിൽ ഡാഡി ഗിരിജയുടെ വേഷം ചെയ്‌ത താരമാണ് ജഗപതി ബാബു.
രജനികാന്തിന്‍റെ അണ്ണാത്തെ ചെന്നൈയിൽ ചിത്രീകരണം പുനരാരംഭിച്ചു
അണ്ണാത്തെയുടെ ചിത്രീകരണം ചെന്നൈയിൽ പുനരാരംഭിച്ചെങ്കിലും രജനികാന്ത് സിനിമയുടെ ലൊക്കേഷനിൽ എത്തിയെന്നതിനെ സംബന്ധിച്ച് സ്ഥിരീകരണമില്ല. തെലുങ്ക് നടൻ ജഗപതി ബാബുവും ചിത്രീകരണത്തിന്‍റെ ഭാഗമായി
വിശ്വാസം ചിത്രത്തിന്‍റെ സംവിധായകൻ സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വർഷം അവസാനം ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങിയിരുന്നു. പിന്നീട്, രജനികാന്തിനെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശേഷം രജനികാന്ത് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് പൂർണവിശ്രമത്തിനായി ചെന്നെയിലേക്ക് മടങ്ങുകയും ചെയ്‌തു.
തന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിന്‍റെ പ്രഖ്യാപനം ഡിസംബർ അവസാനത്തോടെ ഉണ്ടാകുമെന്ന് അറിയിച്ച രജനികാന്ത് ആരോഗ്യനിലയും ഡോക്‌ടർമാരുടെ നിർദേശവും പരിഗണിച്ച് രാഷ്‌ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി. സിനിമയുടെ ഷൂട്ടിങ് പുനരാരംഭിച്ചെങ്കിലും രജനികാന്ത് ചിത്രീകരണത്തിന്‍റെ ഭാഗമായോ എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചെന്നൈയിലെ ചിത്രീകരണത്തിന് ശേഷം പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളാണ് അണ്ണാത്തെയുടെ ബാക്കി രംഗങ്ങളുടെ ലൊക്കേഷനാവുന്നത്.