കേരളം

kerala

By

Published : Jul 25, 2021, 8:24 PM IST

ETV Bharat / sitara

ജപ്പാനിൽ 'ദർബാർ' ഉത്സവം; ട്രെൻഡിങ്ങിൽ തലൈവ സ്റ്റൈൽ ചിത്രങ്ങളും വീഡിയോകളും

ജപ്പാൻ തിയേറ്ററുകൾ ദർബാറിന്‍റെ റി-റിലീസ് ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്നത്.

ജപ്പാൻ ദർബാർ ഉത്സവം വാർത്ത  ജപ്പാനിൽ ദർബാർ റിലീസ് വാർത്ത  തലൈവസ്റ്റൈൽ ദർബാർ വാർത്ത  രജനികാന്ത് ദർബാർ വാർത്ത  re release japan rajnikanth news  rajnikanth darbar news latest  rajnikanth darbar re release japan news  japan rajni darbar news  darbar blockbuster on trending news
ജപ്പാനിൽ ദർബാർ ഉത്സവം

ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമാണ് രജനികാന്ത്. ജപ്പാനിലും സ്റ്റൈൽ മന്നന്‍റെ ചിത്രങ്ങളെ വലിയ ആഘോഷമായാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ, എ.ആർ മുരുകദോസിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദർബാർ ചിത്രം ജപ്പാനിൽ റി- റിലീസ് ചെയ്‌തിരിക്കുകയാണ്. നിറഞ്ഞ സദസ്സുകളിൽ വലിയ ആഘോഷത്തോടെയാണ് ചിത്രം ഓടുന്നത്. ഇന്ത്യയിലെ റിലീസിനേക്കാൾ ഗംഭീരപ്രതികരണമാണ് ദർബാറിന് ലഭിക്കുന്നത്.

ജപ്പാൻ തിയേറ്ററുകളിൽ ദർബാർ റിലീസിനെ ആഘോഷമാക്കുന്ന കാണികളുടെ വീഡിയോകളും ചിത്രങ്ങളും ട്വിറ്ററിൽ വൈറലാവുന്നു. ദർബാർ ബ്ലോക്ക്‌ബസ്റ്റർ ഓൺട്രെൻഡിങ് എന്ന ഹാഷ്‌ടാഗിലാണ് ട്വിറ്ററിൽ രജനിചിത്രം ട്രെൻഡിങ്ങിലാവുന്നത്.

Also Read:'ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാരെ പ്രശംസിച്ച് സൂര്യ

സിനിമയിൽ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫിസറായാണ് രജനികാന്ത് എത്തിയത്. കാക്കിയിലുള്ള സൂപ്പർതാരത്തിന്‍റെ സ്റ്റൈലൻ ലുക്കുകൾ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. സ്റ്റൈൽമന്നനെ പോലെ ദർബാർ സ്റ്റൈൽ അനുകരിക്കുന്ന ജപ്പാൻ ആരാധകരുടെ ചിത്രങ്ങളും ട്വിറ്ററിൽ നിറയുന്നുണ്ട്.

ABOUT THE AUTHOR

...view details