കായികപശ്ചാത്തലത്തിൽ കഥ പറയുന്ന രജിഷ വിജയൻ ചിത്രം ഖോ ഖോയുടെ പ്രദർശനം നിർത്തിവച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തിൽ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചത്. കൊവിഡ് വ്യാപനത്തിനെതിരെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നും ഒടിടി, ടെലിവിഷൻ തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമാതാക്കള്‍ പുറത്തുവിട്ട പ്രസ്താവനയിൽ വിശദമാക്കുന്നു.
-
With a heavy heart we are taking the decision to withdraw Kho Kho from the theatres in Kerala due to the current COVID...
Posted by Rajisha Vijayan on Tuesday, 20 April 2021
സിനിമയുടെ റിലീസിന് ശേഷം കാണികൾ നല്ല പിന്തുണയാണ് നൽകിയിരുന്നതെന്നും സെക്കൻഡ് ഷോ നിർത്തലാക്കിയപ്പോഴും ഖോ ഖോയ്‌ക്ക് പിടിച്ചുനിൽക്കാൻ സാധിച്ചുവെന്നും നിർമാതാക്കൾ പറഞ്ഞു. എന്നാൽ, നിയന്ത്രണങ്ങൾ കർശനമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ സിനിമയുടെ പ്രദർശനം നിർത്തിവക്കുകയാണ്. ഖോ ഖോയുടെ പ്രൊമോഷൻ പരിപാടികളും രണ്ട് ദിവസമായി നിർത്തിവച്ചിരിക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.