വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ ശക്തമായ മുൻകരുതലുകളോടെയാണ് നാട്ടിലെത്തിക്കുന്നത്. വിമാന മാർഗം എത്തുന്നവരെ എയർപോർട്ടിൽ പരിശോധനക്ക് വിധേയമാക്കിയും വിമാനത്തിനുള്ളിൽ മധ്യസീറ്റ് ഒഴിച്ചിട്ടുമൊക്കെ കർശന നിയന്ത്രണങ്ങളോടെ ആണ് യാത്ര ചെയ്യാൻ അനുവദിക്കുന്നതും. എന്നാല്‍, ഇത്ര കരുതലോടെ ശ്രദ്ധ പുലര്‍ത്തിയിട്ടും ആളുകൾ തിക്കിയും തിരക്കിയും വിമാനത്തിൽ നിന്നിറങ്ങുന്നത് മറ്റുള്ളവർക്ക് കൂടി ദോഷകരമാണെന്ന് പ്രതികരിക്കുകയാണ് നടി രജീഷ വിജയന്‍. വിമാനത്തിൽ നിന്നും സാമൂഹിക അകലം പാലിക്കാതെ തിരക്കിട്ട് ഇറങ്ങുന്ന യാത്രക്കാരുടെ ചിത്രവും താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.
തിക്കിയും തിരക്കിയും യാത്രക്കാർ; വിമർശനവുമായി നടി രജീഷ - Rajisha Vijayan slams at airline passengers
വിമാനത്തിൽ നിന്നും സാമൂഹിക അകലം പാലിക്കാതെ തിരക്കിട്ട് ഇറങ്ങുന്ന യാത്രക്കാരുടെ ചിത്രത്തിനൊപ്പമാണ് നടി രജീഷ വിജയന്‍റെ വിമർശനം ഉൾപ്പെടുത്തിയുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
![തിക്കിയും തിരക്കിയും യാത്രക്കാർ; വിമർശനവുമായി നടി രജീഷ rajisha vijayan തിക്കിയും തിരക്കിയും യാത്രക്കാർ രജീഷ എയർപോർട്ടിൽ പരിശോധന വിമാനത്തിനുള്ളിൽ മധ്യസീറ്റ് ഒഴിച്ചിട്ട് നടി രജീഷ വിജയന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് keeping social distancing Rajisha Vijayan slams at airline passengers airport](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7512025-thumbnail-3x2-rajeesha-2.jpg)
"വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ടുകൊണ്ട്, എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ ജീവനക്കാരും അതീവ ശ്രദ്ധയും കരുതലും നൽകുമ്പോൾ അവസാനം നാം ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ എന്താണ് പ്രയോജനം? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇത്ര തിരക്ക് കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ പാലിച്ചേ മതിയാകൂ." നമുക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷ കൂടി പരിഗണിക്കണമെന്നും രജീഷ പോസ്റ്റിലൂടെ അഭ്യർഥിക്കുന്നു. താരത്തെ പോലെ വിമാനയാത്രികരുടെ ഇത്തരത്തിലുള്ള അശ്രദ്ധകളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ഇതിനകം തന്നെ വിമർശനം ഉയർത്തിയിരുന്നു.