മമ്മൂട്ടി ചിത്രം ഉണ്ടയ്‌ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ ലവിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ജനുവരി 29ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ലോക്ക് ഡൗണ്‍ സമയം പാഴാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരിച്ചതാണ്. രജിഷാ വിജയന്‍, ഷൈന്‍ ടോം ചാക്കോ, വീണാ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരാണ് ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹവും കലഹവുമൊക്കെയാണ് സിനിമയുടെ പ്രമേയം. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ടീസര്‍ കണ്ട് 'കട്ട വെയിറ്റിങ്' എന്നാണ് പ്രേക്ഷകര്‍ ടീസറിന് താഴെ കമന്‍റ് ചെയ്തത്.
റിലീസിന് മുന്നോടിയായി 'ലവി'ന്‍റെ പുതിയ ടീസര്‍ എത്തി - മലയാള സിനിമ ലവ് ടീസര്‍ 2
ജനുവരി 29ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ലോക്ക് ഡൗണ്‍ സമയം പാഴാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരിച്ചതാണ്. രജിഷാ വിജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
റിലീസിന് മുന്നോടിയായി 'ലവ്വി'ന്‍റെ പുതിയ ടീസര്‍ എത്തി
ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ പത്താമത്തെ ചിത്രമാണ് ലവ്. അനുരാഗ കരിക്കിന്‍വെള്ളമായിരുന്നു ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. സംവിധായകന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്‌തിരുന്നു.