നടന്‍ രജനികാന്തിന്‍റെ 168-ാമത്തെ ചിത്രം 'അണ്ണാത്ത'യുടെ ചിത്രീകരണം ഡിസംബര്‍ 15ന് ആരഭിക്കും. 'സിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് റാമോജി ഫിലിം സിറ്റിയിലാണ് നടക്കുക. സിരുത്തൈ, വേതാളം, വീരം, വിവേകം, വിശ്വാസം എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിരുത്തൈ ശിവ. സിനിമയുടെ നാല്‍പ്പത് ശതമാനം ചിത്രീകരണം ഇനി പൂര്‍ത്തിയാകാനുണ്ട്. അതിനായാണ് രജനികാന്ത് എത്തുന്നത്. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം കൊവിഡ് മുമ്പ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നു.
അണ്ണാത്തയുടെ ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും - Annaatthe news
സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം കൊവിഡ് മുമ്പ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നു. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്
അണ്ണാത്തയുടെ ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും
കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമിക്കുന്ന തമിഴ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് ഡി. ഇമ്മാനാണ്. വെട്രി പളനിസ്വാമി ഛായാഗ്രഹണവും റുബെൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണെന്നും സൂചനയുണ്ട്. ചിത്രത്തിന്‍റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
Last Updated : Dec 12, 2020, 4:49 PM IST