കേരളം

kerala

ETV Bharat / sitara

വൈദ്യപരിശോധനക്ക് ശേഷം തലൈവ മടങ്ങിയെത്തി; വൻ വരവേൽപ്പ് നൽകി ആരാധകർ - rajinikanth chennai returned news

ജൂൺ 26നാണ് രജനികാന്ത് വൈദ്യ പരിശോധനക്കായി യുഎസിലേക്ക് പോയത്. വെള്ളിയാഴ്‌ച ചെന്നൈയിൽ മടങ്ങിയെത്തിയ സൂപ്പർതാരത്തെ വരവേൽക്കാൻ വൻ ജനാവലിയാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.

അമേരിക്ക രജനികാന്ത് വാർത്ത  അമേരിക്ക വൈദ്യ പരിശോധന വാർത്ത  വൈദ്യ പരിശോധന രജനികാന്ത് വാർത്ത  തലൈവ ചെന്നൈയിൽ വാർത്ത  രജനികാന്ത് മടങ്ങിയെത്തി വാർത്ത  medical check up america news  medical check up rajinikanth news  rajinikanth chennai returned news  rajinikanth thalaiva us visit latest news
തലൈവ

By

Published : Jul 10, 2021, 10:19 AM IST

അമേരിക്കയിൽ വൈദ്യ പരിശോധനക്ക് പോയ സൂപ്പർസ്റ്റാർ രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി വെള്ളിയാഴ്‌ച ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചേർന്ന തലൈവയെ വൻ ആരാധകവൃന്ദമാണ് വരവേറ്റത്.

വിമാനത്താവളത്തിൽ നിന്ന് കാറിലേക്ക് കയറുന്ന രജനികാന്തിനെ കാണാൻ തടിച്ചുകൂടിയ ആരാധകർ, തലൈവാ എന്ന് വിളിച്ച് താരത്തെ വരവേൽക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ ജൂണിലാണ് അണ്ണാത്തയുടെ ഷൂട്ടിങ് പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ രജനികാന്ത് അമേരിക്കയിലേക്ക് പറന്നത്. എല്ലാ വർഷവും താരം വൈദ്യപരിശോധനക്കായി യുഎസിലേക്ക് പോകാറുണ്ട്. എന്നാൽ, 2020ലെ ലോക്ക് ഡൗണിൽ രജനികാന്തിന് മെഡിക്കൽ ചെക്കപ്പിന് പോകാൻ സാധിച്ചിരുന്നില്ല.

More Read: അമേരിക്കയിലേക്ക് തിരിച്ച് രജിനികാന്ത് ; മടക്കം ജൂലൈയില്‍

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമായിരുന്നു താരത്തിന്‍റെ യുഎസ് യാത്ര. വൈദ്യപരിശോധനക്ക് അമേരിക്കയിലെത്തിയ രജനികാന്തിനൊപ്പം മകൾ ഐശ്വര്യ ധനുഷും നടനും മരുമകനുമായ ധനുഷും ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details