നടന്‍ രജനികാന്തിന്‍റെ അനാരോഗ്യം മൂലമാണ് സിനിമ അണ്ണാത്തയുടെ ഹൈദരാബാദ് ഷൂട്ട് നാളുകള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ചത്. സൂപ്പര്‍സ്റ്റാര്‍ ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചിത്രീകരണം വീണ്ടും റാമോജി ഫിലിം സിറ്റിയില്‍ പുനരാരംഭിച്ചു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. സംവിധായകനും രജനിയുമാണ് ഫോട്ടോയിലുള്ളത്. നവംബര്‍ നാലിന് ദീപാവലി റിലീസായി സിനിമ തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
അണ്ണാത്തയുടെ സെറ്റില്‍ തലൈവ, ചിത്രീകരണം പുരോഗമിക്കുന്നു - രജനികാന്ത് വാര്‍ത്തകള്‍
നവംബര്‍ നാലിന് ദീപാവലി റിലീസായി സിനിമ തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്
നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷു ആഘോഷിക്കാനായി കൊച്ചിയിലേക്ക് പോയിരിക്കുന്ന നയന്‍സ് തിരികെ എത്തിയ ശേഷം അണ്ണാത്തയില്‍ അഭിനയിക്കും. സംഗീതം ഡി. ഇമ്മനാണ് നിര്‍വഹിക്കുന്നത്. 2019 ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനം ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകരിൽ ഇരുപതോളം പേർക്ക് കൊവിഡ് ബാധിച്ചതോടെ ഷൂട്ട് നിർത്തിവച്ചിരുന്നു.