കേരളം

kerala

ETV Bharat / sitara

അമേരിക്കയിലേക്ക് തിരിച്ച് രജിനികാന്ത് ; മടക്കം ജൂലൈയില്‍ - Rajinikanth news

ദോഹയിലെത്തി അവിടെ നിന്ന്​ മറ്റൊരു വിമാനത്തിലാണ്​ അമേരിക്കയിലേക്ക്​ യാത്ര തിരിച്ചത്. ജൂലൈയില്‍ താരം മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Rajinikanth heads to US for medical check up  പതിവ് വൈദ്യപരിശോധനക്കായി രജനികാന്ത് അമേരിക്കയിലേക്ക് പോയി  രജനികാന്ത് അമേരിക്കയിലേക്ക് പോയി  രജനികാന്ത് അമേരിക്കയിലേക്ക്  നടന്‍ രജനികാന്ത് വാര്‍ത്തകള്‍  രജനികാന്ത് അണ്ണാത്ത  Rajinikanth heads to US  Rajinikanth news  Rajinikanth annatha m
പതിവ് വൈദ്യപരിശോധനക്കായി രജനികാന്ത് അമേരിക്കയിലേക്ക് പോയി

By

Published : Jun 20, 2021, 8:16 AM IST

നടന്‍ രജിനികാന്ത് പതിവ് വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക്​ തിരിച്ചു. ശനിയാഴ്​ച പുലര്‍ച്ചെ ചെന്നൈയില്‍ നിന്ന്​ ഖത്തര്‍ എയര്‍ലൈന്‍സിന്‍റെ പ്രത്യേക വിമാനത്തിലാണ് താരം പോയത്. ഭാര്യ ലതയും താരത്തിനൊപ്പമുണ്ട്.

ദോഹയിലെത്തി അവിടെ നിന്ന്​ മറ്റൊരു വിമാനത്തിലാണ്​ അമേരിക്കയിലേക്ക്​ പോയത്. മകള്‍ ഐശ്വര്യയും മരുമകനും നടനുമായ ധനുഷും അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ്. ജൂലൈയില്‍ താരം മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

യാത്ര പതിവ് പരിശോധനയ്ക്ക്

അമേരിക്കയിലെ റോസെസ്​​റ്റര്‍ നഗരത്തിലെ മയോ ക്ലിനിക്കില്‍ രജിനികാന്ത് 2016ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്​ത്രക്രിയയ്ക്ക്​ വിധേയനായിരുന്നു. ശേഷം തുടര്‍ പരിശോധനയ്ക്കായി രണ്ട്​ വര്‍ഷം മുന്‍പേ പോകേണ്ടതായിരുന്നുവെങ്കിലും രാഷ്​ട്രീയ പ്രവേശന നീക്കങ്ങളും കൊവിഡ്​ വ്യാപനവും മൂലം യാത്ര സാധ്യമല്ലാതാവുകയായിരുന്നു.

റിലീസിന് തയ്യാറെടുക്കുന്ന അണ്ണാത്ത

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തയാണ് ഇനി റിലീസ് ചെയ്യാനുള്ള രജിനികാന്ത് സിനിമ. താരത്തിന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം രണ്ടാം ലോക്ക് ഡൗണിന് മുമ്പ് പൂര്‍ത്തീകരിച്ചിരുന്നു. നയന്‍താരയാണ് അണ്ണാത്തയില്‍ നായിക. ഖുശ്‌ബു, ജാക്കി ഷ്റോഫ്, ജഗപതി ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Also read:ശൈലജ ടീച്ചറിന്‍റെ അന്താരാഷ്ട്ര അംഗീകാരത്തിന് അഭിനന്ദനവുമായി നടൻ സണ്ണി വെയ്‌ൻ

തമിഴ്‌നാടിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം 50 ലക്ഷം രൂപ സംഭാവന ചെയ്‌തിരുന്നു. എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച ശേഷം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

ABOUT THE AUTHOR

...view details