ഹൈദരാബാദ്: രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു നടന്‍ ചികിത്സയില്‍ കഴിഞ്ഞത്. അണ്ണാത്തയുടെ ഷൂട്ടിങിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു താരം. ഇക്കഴിഞ്ഞ 25ന് ആണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനില്‍ രജനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച എല്ലാ പരിശോധനാ റിപ്പോർട്ടുകളും ലഭിച്ചുവെന്നും ഇതുപ്രകാരം ഭയപ്പെടാനൊന്നുമില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
രജനികാന്ത് ആശുപത്രി വിട്ടു - rajinikanth films news
അണ്ണാത്തയുടെ ഷൂട്ടിങിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു താരം. ഇക്കഴിഞ്ഞ 25ന് ആണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
രജനികാന്തിന്‍റെ 168-ാമത്തെ ചിത്രമാണ് 'അണ്ണാത്ത'. 'സിരുത്തൈ' ശിവയാണ് സംവിധാനം. സിരുത്തൈ, വേതാളം, വീരം, വിവേകം, വിശ്വാസം എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിരുത്തൈ ശിവ. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമിക്കുന്ന തമിഴ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് ഡി. ഇമ്മാനാണ്. വെട്രി പളനിസ്വാമി ഛായാഗ്രഹണവും റുബെൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണെന്നും സൂചനയുണ്ട്. ചിത്രത്തിന്‍റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.