ചെന്നൈ:തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തിൽ രൂക്ഷ പ്രതികരണവുമായി നടൻ രജനികാന്ത്. പ്രതികളായ പോലീസുകാർക്ക് കടുത്ത ശിക്ഷ നൽകണമെന്നും കൊല്ലപ്പെട്ട ജയരാജിനും മകൻ ബെന്നിക്സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പറഞ്ഞു. ''പിതാവിനെയും മകനെയും ചിത്രവധം ചെയ്‌തതിൽ മനുഷ്യരാശി മുഴുവൻ അപലപിച്ചിരുന്നു, ചില പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. പ്രതികൾക്ക് കഠിന ശിക്ഷ നൽകണം. അവരെ വെറുതെ വിടരുത്,'' രജനികാന്ത് പ്രതികരിച്ചു.
തൂത്തുക്കുടി കസ്റ്റഡി മരണം ക്രൂരമായ കൊലപാതകമെന്ന് രജനികാന്ത് - ക്രൂരമായ കൊലപാതകം
പ്രതികളായ പോലീസുകാർക്ക് കടുത്ത ശിക്ഷ നൽകണമെന്നും കൊല്ലപ്പെട്ട ജയരാജിനും മകൻ ബെന്നിക്സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പറഞ്ഞു
![തൂത്തുക്കുടി കസ്റ്റഡി മരണം ക്രൂരമായ കൊലപാതകമെന്ന് രജനികാന്ത് Rajinikanth ON THOOTHUKKUDI Tuticorin custodial death 'brutal killing' Tuticorin custodial death jayaraj and bennicks ചെന്നൈ തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണം ജയരാജിനും മകൻ ബെന്നിക്സിനും നീതി തമിഴ്‌നാട് കസ്റ്റഡി മരണം സൂപ്പർസ്റ്റാർ രജനികാന്ത് ക്രൂരമായ കൊലപാതകം custody death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7848837-510-7848837-1593604287763.jpg)
ലോക്ക് ഡൗണിൽ അനുവദിച്ച സമയം കഴിഞ്ഞും മൊബൈൽ കട പ്രവർത്തിപ്പിച്ചു എന്നാതായിരുന്നു തമിഴ്‌നാട് സ്വദേശികളായ ജയരാജിന്‍റെയും മകന്‍റെയും പേരിൽ ചുമത്തിയ കുറ്റം. പൊലീസുകാരുടെ ക്രൂരമർദനത്തിന് ഇരയായി ജയരാജനും ബെന്നിക്സും കഴിഞ്ഞ മാസം 23ന് കോവിൽപട്ടി ആശുപത്രിയിൽ വച്ച് മരിച്ചു. പൊലീസ് കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട തൂത്തുക്കുടി സ്വദേശികൾക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന്, അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ നടി പ്രിയങ്കാ ചോപ്ര ഉൾപ്പടെയുള്ളവർ നേരത്തെ പ്രതികരിച്ചിരുന്നു. താൻ അഞ്ച് പൊലീസ് ചിത്രങ്ങൾ സംവിധാനം ചെയ്‌തതിൽ കുറ്റബോധം തോന്നുന്നുവെന്ന് അറിയിച്ച് തമിഴ് സംവിധായകൻ ഹരിയും കസ്റ്റഡി മരണത്തെ അപലപിച്ച് പ്രതികരണമറിയിച്ചിട്ടുണ്ട്.