കേരളം

kerala

ETV Bharat / sitara

ദീപാവലിക്ക് മത്സരിക്കാൻ രജനികാന്തും ചിമ്പുവും ; 'അണ്ണാത്ത'യും 'മാനാടും' ഒരേ ദിവസം തിയേറ്ററുകളില്‍ - deepawali tamil films in theatres news

തലൈവയുടെ അണ്ണാത്ത, സിലമ്പരസൻ നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലർ മാനാട് എന്നീ ചിത്രങ്ങളാണ് നവംബർ നാലിന് തിയേറ്ററുകളില്‍ എത്തുന്നത്.

അണ്ണാത്തയും മാനാടും വാർത്ത  അണ്ണാത്തെ മാനാട് സിനിമ വാർത്ത  അണ്ണാത്ത രജനികാന്ത് സിനിമ വാർത്ത  സിലമ്പരസൻ മാനാട് വാർത്ത  ദീപാവലി റിലീസ് നവംബർ 4 വാർത്ത  ദീപാവലി തിയേറ്ററുകൾ മാനാട് വാർത്ത  അണ്ണാത്ത നയൻതാര ദീപാവലി തിയേറ്ററുകൾ വാർത്ത  manadu release 4th november cinemas news latest  annathe rajnikanth release 4th november cinemas news latest news  rajinikanth release 4th november cinemas news latest news  diwali release 2021 tamil films news  deepawali tamil films in theatres news  silambarasan manadu news
രജനികാന്തും ചിമ്പുവും

By

Published : Sep 11, 2021, 3:44 PM IST

തലൈവയുടെ പുത്തൻ ചിത്രം 'അണ്ണാത്ത'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും വെള്ളിയാഴ്‌ച പുറത്തുവിട്ടിരുന്നു. 2021ലെ ദീപാവലി റിലീസായി തമിഴ് ചിത്രം നവംബർ നാലിന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.

അണ്ണാത്തയും മാനാടും ഒന്നിച്ച് തിയേറ്ററുകളിലേക്ക്

എന്നാൽ, സ്റ്റൈൽ മന്നന്‍റെ ചിത്രത്തിനൊപ്പം തിയേറ്ററിലേക്ക് മറ്റൊരു ചിത്രം കൂടി റിലീസിന് എത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. സിലമ്പരസൻ നായകനാകുന്ന മാനാട് എന്ന പൊളിറ്റിക്കല്‍ ത്രില്ലറും നവംബർ നാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

2018ലായിരുന്നു ചിമ്പുവും സംവിധായകൻ വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം.നായകനും നിർമാതാവ് സുരേഷ് കാമാക്ഷിക്കും ഇടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ സിനിമ നീണ്ടുപോകാൻ കാരണമായി. മലയാളിതാരം കല്യാണി പ്രിയദര്‍ശൻ നായികയാകുന്ന ചിത്രത്തിൽ ചിമ്പുവിന്‍റെ കഥാപാത്രത്തിന്‍റെ പേര് അബ്‍ദുള്‍ ഖാലിഖ് എന്നാണ്. പ്രശസ്‌ത സംഗീതജ്ഞൻ യുവൻ ശങ്കർ രാജയാണ് ഗാനങ്ങൾ ഒരുക്കുന്നത്.

Also Read: തലൈവയുടെ 'അണ്ണാത്ത' ദീപാവലിക്ക് തന്നെ ; റിലീസ് തിയ്യതി പുറത്ത്

അതേസമയം, രജനി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അണ്ണാത്ത സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ചിത്രത്തിൽ നയൻതാര രജനികാന്തിന്‍റെ നായികയാകുന്നു. സൺ പിക്ചേഴ്‌സും കലാനിധി മാരനും ചേർന്നാണ് നിര്‍മാണം.

ABOUT THE AUTHOR

...view details