തലൈവയുടെ 168-ാമത്തെ ചിത്രം 'അണ്ണാത്ത'യുടെ റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി സ്റ്റൈൽ മന്നന്‍റെ തമിഴ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. "അണ്ണാത്ത 2021 നവംബർ നാലിന് റിലീസ് ചെയ്യും. അണ്ണാത്ത ദീപാവലിക്കായി കാത്തിരിക്കൂ," എന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കളായ സൺ പിക്ചേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചത്.
തമിഴകത്തിൽ ദീപാവലി 'അണ്ണാത്ത' റിലീസിനൊപ്പം - thalaiva 168 release news
രജനികാന്തിന്‍റെ 'അണ്ണാത്ത' ഈ വർഷം നവംബർ നാലിന് റിലീസിനെത്തും
തമിഴകത്തിൽ ദീപാവലി 'അണ്ണാത്ത' റിലീസിനൊപ്പം
സിരുത്തൈ ശിവയാണ് രജനികാന്ത് ചിത്രം അണ്ണാത്ത സംവിധാനം ചെയ്യുന്നത്. സിരുത്തൈ, വേതാളം, വീരം, വിവേകം, വിശ്വാസം സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ സംവിധായകനാണ് ശിവ. നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്ബു, പ്രകാശ് രാജ് എന്നിവരാണ് അണ്ണാത്തയിലെ പ്രധാന താരങ്ങൾ. ഡി. ഇമ്മനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. വെട്രി പളനിസ്വാമി കാമറയും റുബെൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.