ദർബാറിന് ശേഷം തലൈവയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം 'അണ്ണാത്ത' ഈ വര്‍ഷം പ്രദർശനത്തിനെത്തും എന്നായിരുന്നു നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അണ്ണാത്ത അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ അറിയിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്തിനൊപ്പം നായികയായെത്തുന്നത് നയൻതാരയാണ്. കൂടാതെ, ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, ബാല, സൂരി എന്നിവരും അണ്ണാത്തയിൽ മുഖ്യകഥാപാത്രങ്ങളുമായി അണിനിരക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്‍റെ അവസാന ഘട്ട ജോലികൾ ഇനിയും പൂർത്തിയാക്കേണ്ടതിനാലാണ് റിലീസ് നീട്ടിയത്.
'അണ്ണാത്ത' ഈ വർഷമില്ല; അടുത്ത പൊങ്കലിന് തിയേറ്ററുകളിലെത്തും - ലോക്ക് ഡൗൺ സിനിമ
ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അണ്ണാത്ത അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ അറിയിച്ചു. സൂപ്പർസ്റ്റാറിന്‍റെ 168-ാമത്തെ ചിത്രത്തിൽ നായികയായെത്തുന്നത് നയൻതാരയാണ്
'അണ്ണാത്ത' ഈ വർഷമില്ല
എന്തിരൻ, പേട്ട എന്നിവയ്‌ക്ക് ശേഷം സണ്‍ പിക്‌ചേഴ്‌സ് രജനീകാന്തിനെ നായകനാക്കി നിർമിക്കുന്ന അണ്ണാത്ത ഒരു ഫാമിലി ആക്ഷന്‍ ഡ്രാമയാണെന്നും സൂചനയുണ്ട്. ചിത്രത്തിന്‍റെ സംവിധായകൻ സിരുത്തൈ ശിവ എന്നറിയപ്പെടുന്ന ശിവകുമാർ ജയകുമാർ വിശ്വാസം, വേതാളം, വിവേകം എന്നീ സിനിമകളിലൂടെ തമിഴകത്തിന് സുപരിചിതനാണ്. സൂപ്പർസ്റ്റാറിന്‍റെ 168-ാമത്തെ ചിത്രം കൂടിയായ അണ്ണാത്തയുടെ ക്യാമറ വെട്രി പളനിസ്വാമിയും എഡിറ്റിങ്ങ് റുബെനും നിർവഹിക്കുന്നു.