കേരളം

kerala

ETV Bharat / sitara

രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' റിലീസിന് - ആസിഫ് അലി കുറ്റവും ശിക്ഷയും വാർത്ത

ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ രണ്ടിനാണ് റിലീസ്.

രാജീവ് രവി ആസിഫ് അലി വാർത്ത  2nd july rajeev ravi movie news latest  asif ali kuttavum sikshayum news latest  kuttavum Sikshayum release malayalam news  ആസിഫ് അലി കുറ്റവും ശിക്ഷയും വാർത്ത  കുറ്റവും ശിക്ഷയും രാജീവ് രവി സിനിമ പുതിയ വാർത്ത
രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' റിലീസിനൊരുങ്ങുന്നു

By

Published : Apr 13, 2021, 1:02 PM IST

രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും റിലീസിനൊരുങ്ങുന്നു. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പൊലീസ് അന്വേഷണത്തിലൂടെ കഥ പറയുന്ന ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും.

പൊലീസ് ഉദ്യോഗസ്ഥനും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനുമായ സിബി തോമസും മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും ചേർന്നാണ് ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ബി.അജിത് കുമാറാണ്.

ഡോൺ വിൻസെന്‍റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചതുർമുഖം, ആണും പെണ്ണും എന്നീ ചിത്രങ്ങളിലെ ഡോൺ വിൻസെന്‍റിന്‍റെ സംഗീതം ശ്രദ്ധയാകർഷിച്ചിരുന്നു. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍ ആണ് നിര്‍മാണം.

ABOUT THE AUTHOR

...view details