പ്രശസ്‌ത സംവിധായകൻ എസ്.എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും ജൂലൈ മാസം അവസാനം കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തുകയും ഓഗസ്റ്റ് 12ന് രോഗമുക്തി നേടുകയും ചെയ്‌തിരുന്നു. ക്വാറന്‍റൈൻ പൂർത്തിയാക്കിയതിനാൽ പ്ലാസ്‍മ തെറാപ്പിക്ക് വേണ്ടി ആന്‍റിബോഡി നല്‍കാനാവുമോ എന്ന പ്രതീക്ഷയിലാണെന്നും രാജമൗലി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. എന്നാൽ, ആന്‍റിബോഡി പരിശോധനക്ക് വിധേയമായെങ്കിലും ആന്‍റിബോഡി നൽകാൻ രാജമൗലിക്ക് സാധിച്ചില്ല. പക്ഷേ, തന്‍റെ കുടുംബാംഗങ്ങളിൽ ചിലർക്ക് ആന്‍റിബോഡി നൽകി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിച്ചെന്ന സന്തോഷവും അദ്ദേഹം ട്വീറ്റിലൂടെ വിവരിച്ചു.
പരിശോധന നടത്തി, പക്ഷേ ആന്‍റിബോഡി നൽകാനായില്ലെന്ന് രാജമൗലി - corona telugu director
ക്വാറന്‍റൈൻ പൂർത്തിയാക്കിയതിനാൽ പ്ലാസ്‍മ തെറാപ്പിക്ക് വേണ്ടി ആന്‍റിബോഡി നല്‍കാനാവുമെന്ന പ്രതീക്ഷയിലാണെന്നും രാജമൗലി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. എന്നാൽ, ആന്‍റിബോഡി പരിശോധനക്ക് വിധേയമായെങ്കിലും ആന്‍റിബോഡി നൽകാൻ രാജമൗലിക്ക് സാധിച്ചില്ല.
"ആന്‍റിബോഡി പരിശോധന നടത്തി. എന്‍റെ ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) അളവ് 8.62 ആണ്. 15ൽ മുകളിൽ ഐജിജി ഉണ്ടെങ്കിൽ മാത്രമേ ആന്‍റിബോഡി നൽകാൻ കഴിയൂ," എന്നാണ് രാജമൗലി ട്വിറ്ററിൽ കുറിച്ചത്. കൊവിഡ് മുക്തരാകുന്നവർ ആന്‍റിബോഡി ദാനം ചെയ്യുന്നതിൽ താൽപര്യം കാണിക്കണമെന്നും അതുവഴി ആരോഗ്യസംബന്ധമായ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും ബാഹുബലി സംവിധായകൻ നേരത്തെ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അങ്ങനെ പ്ലാസ്‌മാ തെറാപ്പിയുടെ ഭാഗമാകുന്നത് വഴി ഓരോരുത്തരും ജീവിത രക്ഷകരാവുകയാണെന്നും രാജമൗലി അഭിപ്രായപ്പെട്ടു.